2005നുശേഷം ആദ്യമായി ലാ പാസ് ‘കടന്ന്’ അർജന്റീന; നെയ്മർ ഹാട്രിക്കിൽ ബ്രസീലിന് ജയം

football
SHARE

ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തുടര്‍ച്ചയായ രണ്ടാംജയം. മല്‍സരത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് ഇരുടീമും ജയം നേടിയത്. ബ്രസില്‍ 4–2നാണ് പെറുവിനെ വീഴ്ത്തിയത്. നെയ്മര്‍ ഹാടിക് സ്വന്തമാക്കി.

രണ്ടുവട്ടം പിന്നില്‍ നിന്ന ശേഷമാണ് കാനറികളുടെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്. 6–ാം മിനിറ്റില്‍ കാരിലോയിലൂടെ അക്കൗണ്ട് തുറന്നത് പെരു. 28–ാം മിനിറ്റില്‍ നെയ്മര്‍ ബ്രസീലിനെ ഒപ്പമെത്തിച്ചു. 59–ാം മിനിറ്റില്‍ വീണ്ടും ലീഡെടുത്തെങ്കിലും റിച്ചാലിസന്‍ രക്ഷയ്ക്കെത്തി. 83–ാം മിനറ്റിലും ഇഞ്ചുറി ടൈമിലും  നെയ്മര്‍ വീണ്ടും അവതരിച്ചു. രണ്ടുപേര്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഒന്‍പത് പേരുമായാണ് പെറ മല്‍സരം പൂര്‍ത്തിയാക്കിയത്. ബൊളിവിയയെ മാത്രമല്ല സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരത്തിലുള്ള ലാ പാസിലെ പ്രതികൂല സാഹചര്യങ്ങളെക്കൂടിയാണ് ആല്‍ബിസെലസ്റ്റെ  2–1ന് പരാജയപ്പെടുത്തിയത്. 24–ാം മിനിറ്റില്‍ മൊറേനോയിലൂടെ  ബൊളിവിയയ്ക്ക ലീഡ്. അര്‍ജന്റീ ഒപ്പമെത്തിയത് 45–ാം മിനിറ്റില്‍ ലൊട്ടാരോ മാര്‍ട്ടിനസിലൂടെ. കളിതീരാന്‍ 11 മിനിറ്റ് മാത്രം ശേഷിക്കെ ജോക്വിന്‍ കൊറെയയിലൂടെ വിജയഗോള്‍.  15 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലാപാസില്‍ വിജയിക്കുന്നത്

നേഷന്‍സ് ലീഗില്‍ യുക്രെയ്ന്‍, സ്പെയിനിനെ മറുപടിയില്ലാത്ത ഒരുഗോളിന് അട്ടിമറിച്ചു.  സ്വിറ്റ്സര്‍ലന്‍ഡ് ജര്‍മനിയെ മൂന്ന് ഗോള്‍ സമനിലയില്‍ കുരുക്കി. ഗ്രൂപ്പിലെ നാലു കളികളില്‍ മൂന്നിലും ജര്‍മനി സമനില വഴങ്ങി

MORE IN SPORTS
SHOW MORE
Loading...
Loading...