ധോണിയുടെ മകളെയും വെറുതേ വിടുന്നില്ല; പരിധി വിട്ട് സൈബർ ആക്രമണം

siva-dhoni
SHARE

ജയവും തോൽവിയും  മൽസരങ്ങളുടെ ഭാഗമാണെന്നിരിക്കെ അതിരുവിട്ട പ്രവൃത്തികളാണ് സൈബർ ഇടങ്ങളിൽ ധോണിക്കെതിരെ നടക്കുന്നത്. അദ്ദേഹത്തെ പരിഹസിക്കുന്നതിനും വിമർശിക്കുന്നതിനൊപ്പം കുടുംബത്തെ പോലും സൈബർ ആക്രമണത്തിന് ഇരയാക്കുകയാണ് ഒരു വിഭാഗം. ധോണിയുടെ മകളെ പോലും ഇവർ വെറുതേ വിടുന്നില്ല.മകളെ പോലും ആക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ രോഷത്തോടെ ഒട്ടേറെ പേർ പങ്കുവയ്ക്കുന്നു.

ചെന്നൈയുടെ പരാജയത്തിൽ കേദാർ ജാദിവിനും ധോണിയ്ക്കുമെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനവും ട്രോളും ഉയർന്നത്. ഇപ്പോൾ ധോണിയുടേയും ഭാര്യ സാക്ഷിയുടേയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ വരെ സൈബർ ആക്രമണമാണ് നടക്കുന്നത്. മകൾക്കെതിരെ വധഭീഷണിയും ബലാൽസംഗ ഭീഷണി പോലും മുഴക്കി കമന്റിട്ടവരുണ്ട്. ഇതിനെതിരെ വൻരോഷമാണ് ഉയരുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...