അന്ന് ഗ്യാലറിയിൽ, ഇന്ന് കളിക്കളത്തിൽ: ദേവ്്ദത്തിന് സ്വപ്നസാഫല്യം

Devdut-devilliers--04
SHARE

രണ്ടുവര്‍ഷം മുമ്പ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് 18കാരന്‍ ദേവ്്ദത്ത് പടിക്കല്‍ കണ്ടസ്വപ്നമാണ് ഇന്നലെ അബുദാബിയില്‍ യാഥാര്‍ഥ്യമായത്. മൂന്നാം വിക്കറ്റില്‍ ഇഷ്ടതാരം എ ബി ഡിവില്ലിയേഴ്സിനൊപ്പം ദേവ്്ദത്ത് തീര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ബാംഗ്ലൂര്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. 

2018ല്‍ 12 ഇന്നിങ്സില്‍ നിന്ന് 480 റണ്‍സുമായി മിസ്റ്റര്‍ 360 കത്തിക്കയറിയ സീസണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകരുടെ കൂട്ടത്തില്‍ ദേവ്്ദത്തുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാനൊപ്പം ഒന്ന് തകര്‍ത്തടിക്കണമെന്ന സ്വപ്നം അന്ന് കൂടെക്കൂടിയതാണ്. 18കാരന്‍ ദേവ്്ദത്തിന് കാത്തിരിക്കേണ്ടിവന്നത് വെറും രണ്ടുവര്‍ഷം. 13ാം ഓവറില്‍ വിരാട് കോലി പുറത്തായതോടെ  എ ബി ഡിവില്ലിയേഴ്സ് ദേവ്്ദത്തിന് കൂട്ടായി ക്രീസിലേയ്ക്ക്. പ്രിയതാരത്തെ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ കാഴ്ച്ചക്കാരനാക്കി ദേവ്ദത്ത് ഐപിഎല്ലില്‍ രണ്ടാം അര്‍ധസെഞ്ചുറി കുറിച്ചു 

ഫിഞ്ച് പുറത്തായതോടെ വേഗതകുറഞ്ഞ ബാംഗ്ലൂര്‍ സ്കോറിങ്ങ് ടോപ് ഗിയറിലായത് ദേവ്്ദത്ത് ഡിവില്ലിയേഴ്സ് കൂട്ടുകെട്ടോടെയാണ്. നാലോവര്‍ കൊണ്ട് കൂട്ടുകെട്ട് അര്‍ധസെഞ്ചുറി പിന്നിട്ടു. ഇന്നിങ്സ് ഇടവേളയില്‍ നടന്ന അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സിനൊപ്പം ബാറ്റുചെയ്യാനായത് സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമായിരുന്നുവെന്ന് ദേവ്്ദത്ത് പറഞ്ഞത്. 

MORE IN SPORTS
SHOW MORE
Loading...
Loading...