തുടക്കം മെല്ലെ; കത്തിക്കയറിയ ഒടുക്കം; വിമർശനം വാഴ്ത്തായി; ട്രോളുകളിൽ തിവാട്ടിയ

tewatia-troll
SHARE

ഐപിഎൽ 2020 13–ാം സീസണിലെ ഇന്നലെ നടന്ന മൽസരത്തില്‍ കിങ്സ് ഇലവൻ പഞ്ചാബിനെ നാടകീയമായി തകർത്ത് രാജസ്ഥാൻ റോയൽസ്. കളിയിൽ താരങ്ങളായത് രണ്ടു പേരാണ്. സഞ്ജു സാസംണും രാഹുൽ തിവാട്ടിയയും. 18–ാം ഓവറിലെ തിവാട്ടിയയുടെ 5 സിക്സറുകൾ പറത്തിയുള്ള തകർപ്പൻ പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. 

tiwatia-troll3

എന്നാൽ വില്ലൻ നായകനാകുന്നതിന് സമാനമായ രംഗങ്ങളാണ് ഇന്നലെ കളിയിൽ കണ്ടതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. തുടക്കത്തിൽ പതിഞ്ഞ താളത്തിൽ കളിച്ച തിവാട്ടിയക്ക് വൻ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു. ഒരു ഭാഗത്ത് മികച്ച പ്രകടനത്തിലൂടെ സഞ്ജു റണ്‍ നിരക്ക് ഉയർത്തുമ്പോൾ  തിവാട്ടിയ കുറേ ബോളുകള്‍ പാഴാക്കുന്നുവെന്നായിരുന്നു വിമർശനം. ട്രോളുകളും ഇതോടെ പുറത്തിറങ്ങി. 

tiwatia-troll2

എന്നാല്‍ വിമര്‍ശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് പിന്നീട് കണ്ടത്.  തിവാട്ടിയ പുറത്താകുമ്പോള്‍ 31 പന്തില്‍ നേടിയത് 53 റണ്‍സ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ബൗളറായ കോട്രലിനെതിരെയാണ് ഈ പ്രകടനം എന്നത് തന്നെ പോരാട്ട മികവാണ്. തിവാട്ടിയയുടെ ഇന്നിംഗ്സ് കഴിഞ്ഞതോടെ വിമര്‍ശനങ്ങള്‍ എല്ലാം അപ്രത്യക്ഷമായി.  സോഷ്യല്‍ മീഡിയയില്‍ പിന്നെ തിവാട്ടിയെ പുകഴ്ത്തിയുള്ള ട്രോളുകൾ സ്ഥാനം പിടിച്ചു. 

tiwatia-troll1

 കടപ്പാട്: വിവിധ ട്രോൾ ഗ്രൂപ്

MORE IN SPORTS
SHOW MORE
Loading...
Loading...