എവിടെയായാലും പ്രാണൻ ക്രിക്കറ്റ് തന്നെ; ഐസിസി അമ്പയറിങ് പാനലിലെ ഏക മലയാളി

umpire-wb
SHARE

മെച്ചപ്പെട്ട ജീവിതം തേടി പ്രവാസലോകത്തെത്തിയിട്ടും ക്രിക്കറ്റിനോടുള്ള ഇഷ്ടം കൈവെടിയാത്ത ഒട്ടേറെപ്പേരുണ്ട് ഗൾഫ് നാടുകളിൽ. യുഎഇയുടെ പ്രതിനിധിയായി ഐ.സി.സി ഡവലപ്മെന്റ് അമ്പയറിങ് പാനലിൽ ഇടം നേടിയ ഏക മലയാളി ഷിജു സാം മണ്ണിൽ അത്തരമൊരു പ്രവാസിയാണ്. പന്തളം 

സ്വദേശിയായ ഷിജുവിൻറെ ഐപിഎൽ പ്രതീക്ഷകളും വിലയിരുത്തലുകളുമറിയാം.ഐപിഎല്ലിൽ ബിസിസിഐ പാനലിന് പുറമേയുള്ളവർ കളി നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായാൽ ആദ്യം പരിഗണിക്കുന്ന പേരായിരിക്കും ഷിജു സാം മണ്ണിലിൻറേത്. 19 വർഷം മുൻപ് യുഎഇയിലെത്തിയ ഷിജു രണ്ടു വർഷം മുൻപാണ് ഷിജു  ഐസിസി അമ്പയർമാരുടെ പട്ടികയിൽ ഇടം നേടിയത്.  ഐസിസി ഡവലപ്മെന്റ് അമ്പയറിങ് പാനലിലുള്ള ഏകമലയാളി. ഇത്തവണത്തെ ഐപിഎൽ നേരിട്ട് കാണാനാകുമോയെന്ന ക്രിക്കറ്റ് ആരാധകരുടെ ആശങ്കയാണ് 

ഷിജു പങ്കുവയ്ക്കുന്നത്.

 2012ൽ ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ ലെവൽ വൺ പരീക്ഷയും രണ്ടു വർഷം കഴിഞ്ഞ് മലേഷ്യയിൽ ലെവൽ ടൂ പരീക്ഷയും പാസായി. 2018 ലാണ് യുഎഇ പ്രതിനിധിയായി ഐസിസി പാനലിലെത്തിയത്. ഐപിഎൽ വീണ്ടുമെത്തിയത് യുഎഇ ക്രിക്കറ്റിന് ഗുണകരമാണെന്നാണ് ഷിജുവിൻറെ പ്രതീക്ഷ.മുംബൈ ഇന്ത്യൻസിനാണ് ഇത്തവണ ജയസാധ്യത കൂടുതലെന്നാണ് ഷിജുവിൻറെ വിലയിരുത്തൽ. കളി മുറുകുമ്പോഴേക്കും ക്രിക്കറ്റ് പ്രേമികൾക്ക് നിയന്ത്രണങ്ങളോടെയെങ്കിലും കളികാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റിനൊപ്പം ജീവിക്കുന്ന ഈ പ്രവാസിമലയാളി.

MORE IN SPORTS
SHOW MORE
Loading...
Loading...