മെസിയല്ല, സിറ്റി ജേഴ്സിയില്‍ സഹല്‍; കയ്യടിച്ച് സെര്‍ജിയോ അഗ്വേറോ

sshal-city
SHARE

ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക് പോകുമോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ഹോട് ടോപിക്. എന്നാല്‍ തല്‍ക്കാലം മെസി അവിടെ നില്‍ക്കട്ടെ. 'അഭ്യൂഹങ്ങള്‍' സൃഷ്ടിച്ച് നമ്മുടെ സ്വന്തം സഹല്‍ അബ്ദുല്‍ സമദ് സിറ്റി ജേഴ്സിയിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നു.  തീര്‍ന്നില്ല സര്‍പ്രൈസ്, സഹലിന്റെ പോസ്റ്റിന് സാക്ഷാല്‍  സെര്‍ജിയോ അഗ്വേറോ കമന്റ് ചെയ്തിരിക്കുന്നു.  കമന്റിന് സഹലിന്റെ തീപ്പൊരി മറുപടിയും. 

സഹലിന്റെ ചിത്രത്തിന്  മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒൗദ്യോഗിക പേജില്‍ നിന്ന് കയ്യടിയും കമന്റായി  എത്തിയിട്ടുണ്ട്. ജംഷഡ്പൂര്‍ എഫ് സി താരം നരേന്ദ്രര്‍ ഗലോട്ട്, സിറ്റി താങ്കളെ സ്വന്തമാക്കിയോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് സഹല്‍ തമാശയായി ഉത്തരം നല്‍കിയിട്ടുണ്ട്. 

ഇന്നലെയാണ് സിറ്റിയുടെ മൂന്നാം ജേഴ്സി പുറത്തിറങ്ങിയത്. സിറ്റിയുടെ മൂന്നു ജേഴ്സികളും അണിഞ്ഞുനില്‍ക്കുന്ന ചിത്രം സഹല്‍ പോസ്റ്റ് ചെയ്തു. പ്യൂമയാണ് ജേഴ്സി തയ്യാറാക്കിയത്.  ഒരലക്ഷത്തോളം പേര്‍ സിറ്റി ജേഴ്സിയിലുള്ള സഹലിന്റെ ചിത്രം ഇതുവരെ  ലൈക്ക് ചെയ്തു.

MORE IN SPORTS
SHOW MORE
Loading...
Loading...