ബാർസ വിടുന്നുവെന്ന് മെസ്സി; ഇനിയെങ്ങോട്ട്? ഉറ്റുനോക്കി ലോകം

lionelmessi-26N
ചിത്രം; കടപ്പാട്, സ്ക്രോൾ
SHARE

ബാർസിലോനയുമായി പതിമൂന്നാം വയസിൽ ഒരു ടിഷ്യു പേപ്പറിൽ തുടങ്ങിയ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇതിഹാസതാരം ലയണൽ മെസി അറിയിച്ചു കഴിഞ്ഞു. ഇനി മെസി എങ്ങോട്ട് എന്നാണ് കൽപന്ത് ലോകം ഉറ്റുനോ ക്കുന്നത്. ചില സാധ്യതകൾ പരിശോധിക്കാം

മാഞ്ചസ്റ്റർ സിറ്റി

പരിശീലകൻ പെപ്പ്‌ ഗ്വാർഡിയോളയും മെസ്സിയും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയാണ് വലിയ ഫാക്ടർ. ബാർസയിൽ ഇരുവരും ഒന്നിച്ച് സ്വന്തമാക്കിയത് അസൂയാവഹമായ നേട്ടങ്ങൾ. യൂറോപ്യൻ ശാപം മറികടന്ന് മാഞ്ചസ്റ്ററിന് കീരീടം നേടിക്കൊടുക്കാൻ പെപ്പ് ശ്രമിക്കുമ്പോൾ 5 വർഷത്തെ തോൽവി മെസ്സിയെയും അലോസരപ്പെടുത്തുന്നു. അതിനാൽ ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നത്തിനായി ഇരുവരും വീണ്ടും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

പിഎസ്ജി

കലാശപ്പോരിൽ എത്തിയിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാകാതെ പോയ പി എസ് ജി യും മെസ്സിയിൽ കണ്ണു വയ്ക്കുമെന്നു ഉറപ്പാണ്. നെയ്മ റു മായുള്ള അടുപ്പം മെസിയെ പാരിസിൽ എത്തിച്ചേക്കുമെന്ന് ചില ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ നെയ്മർ. - എംബാപ്പെ - മെസി ത്രയത്തിലൂടെ എതിർ പ്രതിരോധ ങ്ങൾ വീഴുന്നത് ആരാധകർക്ക് കാണാം.

ഇന്റർ മിലാൻ

റൊണാൾഡോ യ്ക്ക് പിന്നാലെ മെസ്സിയും ഇറ്റലിയിലേക്ക് ചേക്കേ റാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. യുവെന്റസിന്റെ അപ്രമാദിത്വം മറികടന്ന് ലീഗ് കിരീടം നേടാൻ ഇന്റർ മെസിയെ ക്യാംപിൽ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങിനെ എങ്കിൽ   ആരാധകര് കാത്തിരുന്ന മെസി - റൊണാൾഡോ പോരാട്ടങ്ങൾ വീണ്ടും ജനിക്കും

ബോറൂസിയ ഡോർട്ട്‌മുണ്ട്

ലീഗിലെ ബയേൺ മ്യൂണിക്കിന്റെ  കുതിപ്പിന് തടയിട്ട് കിരീടം നേടുകയാണ് ഡോർ ട്ട്‌മുണ്ടിൻെറ സ്വപ്നം. ഇതിന് മുതൽക്കൂട്ടായി മെസ്സിയെ ഒപ്പം കൂട്ടാൻ ഡോര് ട്ട്‌മുണ്ട് ഒരു പക്ഷെ ശ്രമിച്ചേക്കും. സാഞ്ചോയ്ക്കും ഹാലണ്ടിനും ഒപ്പം പരിചയ സമ്പന്നനായ മെസ്സികൂടി ഉൾപ്പെടുത്തി മുന്നേറ്റം ശക്തിപ്പെടുത്താൻ ജർമൻ ക്ലബ് ശ്രമിച്ചേക്കാം

ന്യൂവെൽസ് ഓൾഡ് ബോയ്സ്

 വമ്പൻ ക്ലബുകൾക്ക്‌ പിടികൊടുക്കാതെ മെസി കാൽപന്തിന്റെ ബാലപാഠം പഠിപ്പിച്ച പഴയ ക്ലബിലേക്ക് പോകാനുള്ള സാധ്യതയും തള്ളി ക്കളയാൻ ആകിലെന്ന്‌ നിരീക്ഷകർ പറയുന്നു

എന്നാൽ എല്ലാ വിലയിരുത്തലുകളെയും കാറ്റിൽ പറത്തി മെസി അമ്പരപ്പിക്കുന്ന തീരുമാനം എടുക്കുമോ എന്നാണ് ലോകം ആകാംഷ യോടെ നോക്കുന്നത്. ബാർസ മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കുമോ അതോ അനുനയിപ്പിച്ച് കൂടെ നിർത്തുമോ എന്നും വരും ദിവസങ്ങളിൽ അറിയാം

MORE IN SPORTS
SHOW MORE
Loading...
Loading...