മലയാളം പാട്ടിന്റെ താളത്തിൽ വര്‍ക്ക്ഔട്ട്; ദുബായിൽ ജഡേജ; വിഡിയോ വൈറൽ

CSK-Ravindra-Jadeja.jpg.image.845.440
SHARE

മലയാളം ഗാനത്തോടൊപ്പം 'വർക്ക് ഔട്ട്' ചെയ്യുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിഡിയോ വൈറൽ. ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഭാദമായി െഎപിഎല്ലിൽ പങ്കെടുക്കാൻ യുഎഇയിലെത്തിയ അദ്ദേഹം ദുബായിലെ താജ് ഹോട്ടൽ മുറിയിൽ വ്യായാമം ചെയ്യുന്നതാണ് വിഡിയോയില്‍. ചെന്നൈ സൂപ്പർകിങ്സിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.  'You know you're in Dubai when you work out to Mallu songs! 😂 @ravindra.jadeja #WhistlePodu' എന്ന കുറിപ്പോടെയാണ് വിഡിയോ. പള്ളിവാള് ഭദ്രവടക്കം എന്നു തുടങ്ങുന്ന നാടൻപാട്ടാണ് ജഡേജ വ്യായാമം ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്നത്. 

ഐപിഎല്ലിൽ പങ്കെടുക്കാനായി മുംബൈ ഇന്ത്യൻ, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകൾ യുഎഇയിൽ എത്തിയിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാപ്റ്റൻ വിരാട് കോലി യുഎഇയിലെത്തിയ ഉടൻ തന്നെ ദുബായ് പശ്ചാത്തലത്തിൽ തംസ് അപ്പ് കാണിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. 

ലോകത്തെ ഏറ്റവും ആഡ‍ംബര ഹോട്ടലുകളിൽ ചിലതിലാണ് ടീമുകൾ യുഎഇയിൽ താമസിക്കുന്നത്. ദുബായിലെയും അബുദാബിയിലെയും ഹോട്ടലുകളും റിസോർട്ടുകളുമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനും വ്യായാമത്തിനും സംവിധാനങ്ങളുള്ള, കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാനസികോല്ലാസം പ്രദാനം നൽകുന്ന അന്തരീക്ഷമുള്ള സുരക്ഷിത താമസയിടങ്ങളാണ് ഇവ.

MORE IN SPORTS
SHOW MORE
Loading...
Loading...