കൊൽക്കത്ത ടീമിൽ സന്ദീപ് വാരിയരും; ഗൂഗിളിന് ആളുമാറി; ട്രോളായി

sandeep-team-troll
SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിന് തയാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ‘ബിജെപി നേതാവ് സന്ദീപ് വാരിയർ’ സ്ഥാനം പിടിച്ചു. ഗൂഗിളിൽ kkr squad 2020 എന്ന് തിരഞ്ഞുനോക്കുമ്പോഴാണ് ബോളർമാരുടെ നിരയിൽ ബിജെപി വക്താവ് കൂടിയായ സന്ദീപ് വാരിയരുടെ ചിത്രം കാണുന്നത്. ഗൂഗിൾ സെർച്ചിൽ കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി നേതാവിന്റെ ചിത്രം ഇടംപിടിച്ചത്.

ഇംഗ്ലിഷിൽ ഇരുവരുടെയും പേരിന്റെ സ്പെല്ലിങ് വ്യത്യസ്തമാണെങ്കിലും മലയാളത്തിൽ ഉച്ചാരണം ഒരുപോലെയാണ്. ബിജെപി നേതാവ് സന്ദീപ് വാരിയറിന്റെ മുഴുവൻ പേര് ഇംഗ്ലിഷിൽ Sandeep G. Varier എന്നാണ്. ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടേത് Sandeep S. Warrierഉം. എന്തായാലും ഗൂഗിളിന് ആളുമാറിപ്പോയതോടെയാണ് ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടെ സ്ഥാനത്ത് ബിജെപി വക്താവ് ഇടംപിടിച്ചത്.

പ്രത്യേക വിമാനത്തിൽ ടീമംഗങ്ങൾ യുഎഇയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങൾ കൊൽക്കത്ത ടീം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തിൽ ഈ സീസണിൽ തമിഴ്നാട് ടീമിലേക്ക് മാറിയ മലയാളി താരം സന്ദീപ് വാരിയരുമുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രത്തിന്റെ സ്ഥാനത്താണ് ബിജെപി നേതാവ് ഇടംപിടിച്ചത്. അടുത്ത മാസം 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ അരങ്ങേറുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...