ബാര്‍സിലോന ഇതിഹാസം സാവി ഹെര്‍ണാണ്ടസിന് കോവിഡ്

ബാര്‍സിലോന ഇതിഹാസം സാവി ഹെര്‍ണാണ്ടസിന് കോവിഡ്. ഖത്തര്‍ ക്ലബ് അല്‍ സാദിന്റെ പരിശീലകനാണ് സാവി. അടുത്ത സീസണിലെ  പരിശീലന ക്യാംപ് തുടങ്ങും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത സാവി ഖത്തറില്‍ ക്വാറന്റീനിലാണ്. ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം സാവി പങ്കുവെച്ചത്.