കളി കാണാൻ ഉസാമ ബിൻ ലാദനും; ‘ഗാലറിയിലെ ലാദൻ’ വൈറൽ; വിവാദം

laden-cutout
SHARE

‘കളി കാണാൻ എത്തിയവരുടെ കൂട്ടത്തിൽ ഉസാമ ബിൻ ലാദനും.’ സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ് ഈ ചിത്രം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലീഡ്സ് യുണൈറ്റഡാണ് വേറിട്ട ആശയത്തിൽ കുടുങ്ങിയത്. കോവിഡ് പ്രതിസന്ധി മൂലം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇതിന് പകരം കണ്ടെത്തിയ തന്ത്രമാണ് ഇപ്പോൾ വിവാദത്തിലാകുന്നത്.

സ്റ്റേഡിയത്തിലെ കസേരകളിൽ പ്രമുഖരുടെ കട്ടൗട്ട് വച്ചാണ് ടീമുകൾ ഗ്രൗണ്ടിലിറങ്ങുന്നത്. ഇത്തരത്തിൽ സ്ഥാപിച്ച കട്ടൗട്ടുകളിൽ അൽ ഖായിദ മുൻ നേതാവ് ഉസാമ ബിൻ ലാദനും കയറിപ്പറ്റി. ചിത്രം വിവാദമായതോടെ ലീഡ്സ് ക്ലബ് അധികൃതർ കട്ടൗട്ട് നീക്കം ചെയ്തു. എന്നാലും ഈ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...