ഇന്ത്യയിൽ നിന്ന് അയച്ചുകിട്ടിയ ആനയുടെ ചിത്രം വിഷമിപ്പിച്ചു; പ്രതികരിച്ച് പീറ്റേഴ്സണും

kevin-peterson
SHARE

ഗഭിണിയായ ആന കൈതച്ചക്കയിലെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ. ഗർഭിണിയായ ആനയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ചിത്രങ്ങൾ ഇന്ത്യയിൽനിന്ന് ചിലർ അയച്ചുതന്നെന്നും അതു തന്നെ വളരെയധികം വിഷമിച്ചെന്നും കെവിൻ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. ''എന്തിനാണിത് ചെയ്തത്? എന്തിന്?'', ചരിഞ്ഞ ആനയെ കരയ്ക്കു കയറ്റി കിടത്തിയിരിക്കുന്നചിത്രം സഹിതം പീറ്റേഴ്സണ്‍ പോസ്റ്റ് ചെയ്തു. 

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ തുടങ്ങിയവരും സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.'';കേരളത്തിൽ സംഭവിച്ച കാര്യം അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. മൃഗങ്ങളെയും ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയമായി'', കോലി കുറിച്ചു.

''നാം സംസ്കാരശൂന്യരാണ്. എന്തുകൊണ്ടാണ് ഇനിയും നമ്മൾ പഠിക്കാത്തത്? കേരളത്തിൽ ആ ആനയ്ക്ക് സംഭവിച്ച കാര്യങ്ങൾ ഹൃദയം തകർക്കുന്നു. ഇത്രയും ക്രൂരത ഒരു മൃഗവും അർഹിക്കുന്നില്ല'' എന്നായിരുന്നു രോഹിത് ശർമയുടെ പോസ്റ്റ്.

സൈലന്റ് വാലി മേഖലയിൽ നിന്നും വെള്ളിയാർ ഭാഗത്തിറങ്ങിയ പിടിയാന സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ചാണ് ഗുരുതരമായി പരുക്കേറ്റത്. നാവും വായയും മേൽത്താടിയും തകർന്ന പിടിയാന പിന്നീട് പുഴയിലെ വെള്ളത്തിൽ നിന്ന് ചരിഞ്ഞു. ആന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.

അതേസമയം, ആന ചരിഞ്ഞതിന്റെ പേരില്‍ കേരളത്തെയാകെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല. കോവിഡ് പ്രതിരോധത്തില്‍ ലഭിച്ച ഖ്യാതി ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചരണത്തിന് തയാറാകുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പാലക്കാട് പടക്കംനിറച്ച കൈതച്ചക്ക കടിച്ച് ആന ചരിഞ്ഞ കേസില്‌ മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും വനംവകുപ്പും സംയുക്തമായാണ് അന്വേഷണം.

MORE IN SPORTS
SHOW MORE
Loading...
Loading...