ഈ ക്രൂരത ഞെട്ടിച്ചുവെന്ന് കോലി; 'കൊമ്പനെ' മായ്ച്ച് ബ്ലാസ്റ്റേഴ്സ്

kohli-03
SHARE

പാലക്കാട് ഗർഭിണിയായ കാട്ടാന പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ചെരിഞ്ഞ സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച് കായികലോകം. അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. മൃഗങ്ങളെ കൂടി ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കാം എന്നായിരുന്നു കോലി പ്രതികരിച്ചത്. ചെരിഞ്ഞ ആന ഗർഭിണിയായിരുന്നുവെന്നതും സങ്കടത്തിന് ആക്കം കൂട്ടി. ആനയുടെയും വയറ്റിലുള്ള കുട്ടിയുടേയും ചിത്രത്തോട് കൂടിയാണ് താരം കുറിപ്പ് പങ്കുവച്ചത്. 

ഐഎസ്എല്ലിൽ കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സും സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്. ലോഗോയിലെ ആനയുടെ ചിത്രം അവ്യക്തമാക്കിയതിനൊപ്പം ചെറുകുറിപ്പും ടീം പങ്കുവച്ചു. ഗർഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നൽകുന്നതിൽ രസം കണ്ടെത്തിയവരാണ് ഇതിന് പിന്നിലെന്നും അപലപിക്കുന്നുവെന്നുമാണ് ഉള്ളടക്കം.

മേയ് 25നാണ്  ആനയെ വായിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുങ്കിയാനകളെ എത്തിച്ച് രക്ഷപെടുത്തുന്നതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോസ്റ്റുമോർട്ടത്തിലാണ് ആന ഗർഭിണി ആയിരുന്നുവെന്ന് വ്യക്തമായത്.

MORE IN SPORTS
SHOW MORE
Loading...
Loading...