കളിക്കളം നിശ്ചലം; മക്കൾക്കൊപ്പം കളിച്ചും വിറക് വെട്ടിയും താരങ്ങൾ

messi-16
SHARE

കോവിഡിനെത്തുടര്‍ന്ന് കളിക്കളം നിശ്ചലമാണ്. ഈ ഇടവേളയില്‍ പ്രിയപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമാക്കുകയാണ് ഫുട്ബോൾ താരങ്ങൾ.

ഫിറ്റ്നസ് വിട്ടൊരു കളിയില്ല സെര്‍ജിയോ റാമോസിന്. വീട്ടിലിരുന്ന് വ്യായാമം റയല്‍ മഡ്രിഡ് ഡിഫന്‍ഡറുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. കൂട്ടുകാരന്‍ കരീം ബെന്‍സേമയും വീട്ടിലെ ജിമ്മിലാണ് സമയം ചെലവിടുന്നത്. പിഎസ്ജി ഡിഫന്‍ഡര്‍ പ്രസ്നല്‍ കിംപെംപെ വീഡിയോ ഗെയിം കളിക്കുന്നതിന്റെ തിരക്കിലാണ്. മദീരയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മക്കള്‍ക്കൊപ്പമാണ് ലയണല്‍ മെസി സമയം ചെലവിടുന്നത്. 

പരിശീലിക്കാന്‍ മൈതാനവും സഹതാരങ്ങളും വേണ്ടെന്ന് ഡഗ്ലസ് കോസ്റ്റ. വേറെ ലെവലാണ് യുവന്റസ്താരത്തിന്റെ പരിശീലനം. റയല്‍ താരം ലൂകാസ് വാസ്ക്വെസിന് കിടിലന്‍ കമ്പനിയാണ് പരിശീലനത്തിനുളളത്. അലെക്സിസ് സാഞ്ചസിന് സമയം അങ്ങനെ വെറുതെക്കളയാന്‍ താല്‍പര്യമില്ല.  വിറക് വെട്ടുന്നതിന്റെ തിരക്കിലാണ് സൂപ്പര്‍താരം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...