റൊണാൾഡോയുടെ സിആർ–7 ഹോട്ടലുകൾ ആശുപത്രിയാക്കി; സൗജന്യ ചികിൽസയും

ronaldo-hotel
SHARE

ലോകത്തെ വരിഞ്ഞു മുറുക്കി കോവിഡ്-19 കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ കരുതലായി ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ രംഗത്ത്. പോര്‍ച്ചുഗലിലും കോവിഡ്-19 വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താരത്തിന്റെ ഉടമസ്ഥതയിലുള്ള സിആര്‍-7 ഹോട്ടലുകളാണ് ആശുപത്രികളാക്കി മാറ്റിയിരിക്കുന്നത്. ഇക്കാര്യം യുവന്റസ് വെബ്‌സൈറ്റും സ്പാനിഷ് ദിനപത്രമായ മാര്‍സയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

താത്ക്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുന്ന ഈ കേന്ദ്രങ്ങളില്‍ സൗജന്യം ചികിൽസയായിരിക്കും. പോര്‍ച്ചുഗീസ് താരമായ റോണോയുടെ ബ്രപാന്‍ഡാണ് സിആര്‍ 7. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചിലവുകളും താരം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുവന്റസില്‍ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള യുവന്റസ് താരങ്ങളും പരിശീലകരും ക്വാറന്റീനിലാണ്. നിലവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിലെ വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...