വെല്ലിങ്ടണ്‍ ടെസ്റ്റ്; രണ്ടാം ഇന്നിങ്സിലും ഇന്ത്യ സമ്മര്‍ദത്തില്‍

test
SHARE

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ 183 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലും സമ്മര്‍ദത്തില്‍. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍െസന്ന നിലയിലാണ്. 39 റണ്‍സിന് പിന്നിലാണ് ഇന്ത്യ. രഹാനെ – വിഹാരി അഞ്ചാംവിക്കറ്റ് കൂട്ടുകെട്ടില്‍ പ്രതീക്ഷവച്ചാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുക.

മൂന്നാംദിനം സ്റ്റാറായത് ട്രെന്റ് ബോള്‍ട്ടും കൈല്‍ ജേമിസനും. പന്ത് കൊണ്ട് ഇന്ത്യയെ വിറപ്പിച്ചതിന് പിന്നാലെ ബാറ്റുകൊണ്ടും ജേമിസന്റെ നിര്‍ണായക സംഭാവന. 44 റണ്‍സെടുത്ത ജേമിസന്‍, 8–ാം വിക്കറ്റില്‍ കൊളിന്‍ ഡി ഗ്രാന്‍ഹോമുമായിച്ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ഗ്രാന്‍ഡ്ഹോം 43 റണ്‍സെടുത്തു. 24 പന്തില്‍ 38 റണ്‍സുമായി ഹൈവോള്‍ട്ടേജില്‍ തകര്‍ത്തടിച്ച ബോള്‍ട്ടാണ് ലീഡ് 183–ലെത്തിച്ചത്. അഞ്ചിന് 216 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കിവീസ്  ചേര്‍ത്തത്  132 റണ്‍സ്. ഇന്ത്യയ്ക്കായി ഇശാന്ത് ശര്‍മ അഞ്ചുവിക്കറ്റും ആര്‍.അശ്വിന്‍ മൂന്നു വിക്കറ്റും വീഴ്ത്തി. 

ഇന്ത്യന്‍ ഇന്നിങ്സിന് ആദ്യത്തേതിനേക്കാള്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. 19 റണ്‍സ് മാത്രമെടുത്ത  നായകന്‍ വിരാട് കോലിയുടേതടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ട്രെന്റ് ബോള്‍ട്ട്  കിവികള്‍ക്ക് മുന്‍തൂക്കം നല്‍കി.

സെഞ്ചുറിയില്ലാതെ ക്യാപ്റ്റന്‍ കോലി പിന്നിടുന്ന തുടര്‍ച്ചയായ 20–ാം ഇന്നിങ്സ്. 58 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ മാത്രമാണ് തിളങ്ങിയത്. 31 റണ്‍സ് ചേര്‍ത്ത ഹനുമാ വിഹാരി–അജിന്‍ക്യ രഹാനെ നാലാംവിക്കറ്റ് കൂട്ടുകെട്ടിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.

MORE IN SPORTS
SHOW MORE
Loading...
Loading...