വിഷാദരോഗത്തിൽ നിന്ന് വൻതിരിച്ചുവരവ്; ടൈസന്‍ ഫുറി ഹെവിവെയിറ്റ് ലോകചാംപ്യന്‍

fury
SHARE

അമേരിക്കയുടെ ഡോന്‍ടെ വൈല്‍ഡറിനെ ഇടിച്ചിട്ട് ബ്രിട്ടന്റെ ടൈസന്‍ ഫുറി ഹെവിവെയിറ്റ് ലോക ചാംപ്യന്‍. വിഷാദരോഗം കാരണം ആത്മഹത്യയ്ക്കു  ശ്രമിച്ച ഫുറിയുടെ വമ്പന്‍ തിരിച്ചുവരവിന് കൂടിയാണ് ലോകം സാക്ഷിയായത്.

വയസനെന്നും തടിയനെന്നും അധിക്ഷേപിച്ച വൈല്‍ഡറെ മൂന്നാം റൗണ്ടില്‍ ഫുറി ഇടിച്ചുവീഴ്ത്തി. അഞ്ചാം റൗണ്ടിലെ ഫുറിയുടെ പഞ്ചില്‍ വീണ്ടും വൈല്‍ഡര്‍ നിലംപതിച്ചു എന്നിട്ടും തിരിച്ചുവന്നു. ഏഴാം റൗണ്ടില്‍ പക്ഷേ ഒരു തിരിച്ചുവരവുണ്ടായില്ല. 

വൈല്‍ഡറുടെ ചോരപുരണ്ട റിങ്ങില്‍ ഫുറി ലോകചാംപ്യനായി അവരോധിക്കപ്പെട്ടു. 44 പോരാട്ടങ്ങള്‍ക്ക് ശേഷമാണ് വൈല്‍ഡറുടെ തോല്‍വി. വിഷാദരോഗബാധിതനായിരുന്ന ഫുറി 2016ല്‍ ലഹരിഉപയോഗത്തിന് പിടിക്കപ്പെട്ടിരുന്നു.  ആത്മഹത്യയെക്കുറിച്ച് ആലോചിച്ചാണ് അന്ന് ദിവസവും എഴുന്നേറ്റിരുന്നതെന്ന് വെളിപ്പെടുത്തിയ ഫുറി പിന്നീട് ചികില്‍സയ്ക്കായി റിങ്ങില്‍ നിന്ന് അവധിയെടുത്തു . നെവാഡയിലെ റിങ്ങില്‍ പാട്ടുപാടിയാണ് ലോകകിരീടനേട്ടം ഫുറി ആഘോഷിച്ചത് 

MORE IN SPORTS
SHOW MORE
Loading...
Loading...