89 കിലോയിൽ നിന്നും 63ലേക്ക്; ചിത്രം പങ്കുവച്ച് സാനിയ മിർസ; കുറിപ്പ്

sania-new-pic-post
SHARE

ശരീരഭാരം 89 കിലോയിൽ നിന്നും 63 കിലോയിലേക്ക് കുറച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ടെന്നീസ്താരം സാനിയ മിർസ. പ്രസവ ശേഷം 89 കിലോഗ്രാം വരെ ശരീരഭാരം എത്തിയെങ്കിലും കഠിന പ്രയത്നത്തിലൂടെയാണ് സാനിയ ശരീരഭാരം കുറച്ചത്. പുതിയ ചിത്രവും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

സാനിയയുടെ കുറിപ്പ് വായിക്കാം:

89 കിലോയിൽ നിന്ന് 63 കിലോയിലേക്ക്. നമുക്ക് എല്ലാവർക്കും പലലക്ഷ്യങ്ങൾ ഉണ്ട്. ഓരോദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ചിലപ്പോൾ ദീർഘനാൾ നീണ്ടു നിൽക്കുന്ന ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. അഭിമാനപുരസരം ഓരോലക്ഷ്യവും നേടണം. 4 മാസത്തിനുള്ളിൽ എന്റെ ഒരുലക്ഷ്യം ഞാൻ നേടിയെടുത്തു. ഒരു കുഞ്ഞിനു  ജൻമം നൽകിയ ശേഷവും  ആരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു. കഠിന പ്രയത്നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്.

ഇനിയും ഏതാനും കടമ്പകൾ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിൻതുടരൂ. മറ്റുള്ളവർ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ചിലപ്പോൾ നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല. കാരണം ഇതിൽ എത്രപേർ നമുക്കൊപ്പം നിൽക്കുമെന്ന് ദൈവത്തിന് നന്നായി അറിയാം. എനിക്കിതു സാധിച്ചു എങ്കിൽ എല്ലാവർക്കും സാധിക്കും. വിശ്വസിക്കൂ...

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...