‘ദേ ഇവനെ കണ്ട് വർഷം തുടങ്ങൂ..’; വിഡിയോ പങ്കുവച്ച് സച്ചിൻ; ഹൃദ്യം

sachin-new-year-video
SHARE

‘അവനെയും കൂട്ടിയല്ലോടാ നിങ്ങൾ കളിക്കാൻ..’ സമൂഹമാധ്യമങ്ങളിൽ ഇൗ തലക്കെട്ടോടെ വൈറലായ വിഡിയോ ഇപ്പോഴിതാ സാക്ഷാൽ സച്ചിനും പങ്കുവച്ചിരിക്കുകയാണ്. പുതുവർഷത്തോടനുബന്ധിച്ചാണ് സച്ചിൻ പ്രതീക്ഷയുടെയും കരുത്തിന്റേയും ഇൗ വിഡിയോ പങ്കിട്ടിരിക്കുന്നത്. 

ഇരുകാലുകളും തളർന്ന ഒരു കുട്ടി സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ്. മണ്ണിൽ കൈ കുത്തി രണ്ട് കാലുകളും കൊണ്ട് നിരങ്ങി നിരങ്ങി റൺസ് എടുക്കുന്ന അവന്റെ വിഡിയോ ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്. ബാറ്റ്സ്മാൻ ഷോട്ട് ഉതിർക്കുന്നതിന് മുൻപ് തന്നെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് അവൻ ഓടി തുടങ്ങും. മഡ്ഡ റാമെന്നാണ് ഇൗ കുട്ടിയുടെ പേര്. ഇവന്റെ കളി കണ്ട് 2020 തുടങ്ങാനാണ് സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...