ഞായറാഴ്ച ജോലി ചെയ്യാൻ ഇഷ്ടമല്ലെന്ന് ഗാംഗുലി; പന്ത്രണ്ട് മണി കഴിഞ്ഞെന്ന് മകൾ; ട്രോൾ

ganguly-30
SHARE

ഞായറാഴ്ച ജോലി ചെയ്യുന്നത് വെറുപ്പാണെന്ന് ട്വീറ്റ് ചെയ്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് മകളുടെയും ആരാധകരുടെയും ട്രോൾ. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പാർക്കിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഗാംഗുലി ഞായറാഴ്ച മടിയെ കുറിച്ച് പറഞ്ഞത്. 

ട്വീറ്റ് വന്ന് നിമിഷങ്ങൾക്കുള്ളിൽ മകളുടെ കമന്റെത്തി. ആരാണ് പണിയെടുക്കാതെ പന്ത്രണ്ട് മണി വരെ ഉറങ്ങുന്നതെന്ന് നോക്കൂ. ഇനിയും പോകാനുണ്ട് ദാദാ എന്നായിരുന്നു സനയുടെ കമന്റ്. പിന്നാലെ ആരാധകരും കമന്റ് ബോക്്സ് നിറച്ചു. പാർക്കിലിപ്പോൾ എന്താണ് ജോലിയെന്ന് ചിലരും, പണിയെടുക്കണ്ട, ചുമ്മാ അഭിനയിച്ചാൽ മതിയെന്നും കമന്റുകൾ വന്നിട്ടുണ്ട്. 

ഇതാദ്യമായല്ല ഗാംഗുലിയെ മകൾ‌ ട്രോളുന്നത്. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമൂഹമാധ്യമത്തിലൂടെ സന പ്രതികരിച്ചപ്പോൾ അവൾ കൊച്ചു കുട്ടിയാണ്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാനായിട്ടില്ലെന്നായിരുന്നു ഗാംഗുലിയുെട മറുപടി.

MORE IN SPORTS
SHOW MORE
Loading...
Loading...