ചന്ദ്രശേഖർ ആസാദിന് പിന്തുണ; ചിത്രം പങ്കുവെച്ച് സികെ വിനീത്; മാതൃകയെന്ന് ആരാധകർ

vineeth-azad-21
SHARE

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് വീണ്ടും പിന്തുണ അറിയിച്ച് ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീത്. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ ചിത്രം പങ്കുവെച്ചാണ് വിനീത് ഐക്യദാർഢ്യം അറിയിച്ചത്. ഡൽഹിയിൽ ജുമാ മസ്ജിദിന് മുന്നിൽ പ്രക്ഷോഭം നയിക്കുന്ന ആസാദിന്റെ ചിത്രവും വിനീത് പങ്കുവെച്ചിട്ടുണ്ട്. 

ആസാദ് എന്ന അടിക്കുറിപ്പിനൊപ്പമാണ് വിനീത് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുൻപും പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ വിനീത് പിന്തുണ അറിയിച്ചിട്ടുണ്ട്. നേരത്തെ വിദ്യാർഥി പ്രതിഷേധത്തിന്റെ ചിത്രമാണ് വിനീത് പങ്കുവെച്ചത്. 

അന്ന് ജനാധിപത്യം, മതേതരത്വം എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു വിനീതിന്റെ ട്വീറ്റ്. നമ്മള്‍ എന്നും അവര്‍ എന്നും ഉള്ള വേര്‍തിരിവില്ലെന്നും വിനീത് കുറിച്ചിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...