കരിയറിൽ നിർണായകമായത് ആ വാക്കുകൾ; വെയ്റ്ററെ തിരഞ്ഞ് കണ്ടെത്തി സച്ചിൻ; വിഡിയോ

sachin-15
SHARE

ആരാധകരുടെ സഹായത്തോടെ മാസ്റ്റർ ബ്ലാസ്റ്റർ തിരഞ്ഞ ആ പ്രതിഭയെ ഒടുവിൽ കണ്ടെത്തി. കരിയറിൽ നിർണായക തീരുമാനം എടുക്കാൻ സഹായിച്ച താജ്ഹോട്ടലിലെ വെയ്റ്ററെ കുറിച്ച് താരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ഒരിക്കൽ കൂടി കാണാൻ ആഗ്രഹമുണ്ടെന്നും കണ്ടെത്താൻ സച്ചിൻ ആരാധകരുടെ സഹായവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ തന്നെ ആ സന്ദേശം സച്ചിനെ തേടി എത്തിയത്.

2001 ലാണ്  കരിയറിലെ തന്നെ പ്രധാനപ്പെട്ട സംഭവം നടന്നതെന്ന് സച്ചിൻ പറയുന്നു. 'ഓസീസിനെതിരായ ടെസ്റ്റിനായി ചെന്നൈയിലായിരുന്നു ഞാൻ. റൂമിൽ വിശ്രമിക്കുമ്പോൾ ഒരു ചായ കൊണ്ടുവരാൻ വെയ്റ്ററോട് പറഞ്ഞു. ചായയുമായി എത്തിയപ്പോൾ അദ്ദേഹത്തിന് ക്രിക്കറ്റ് സംബന്ധിച്ച ഒരു കാര്യം എന്നോട് സംസാരിക്കാമോ എന്ന്  ചോദിച്ചു. സന്തോഷത്തോടെ ഞാൻ കേൾക്കാൻ തയ്യാറായി.

അയാൾ പറഞ്ഞതിങ്ങനെയാണ്, താങ്കളുടെ വലിയ ആരാധകനാണ് ഞാൻ. കയ്യിൽ ആംഗാർഡ് കെട്ടി കളിക്കാൻ ഇറങ്ങുമ്പോൾ ബാറ്റിന്റെ ചലനത്തിൽ വ്യത്യാസം വരുന്നുണ്ട്. ഏഴ് തവണയോളം എല്ലാ പന്തും ആവർത്തിച്ച് കണ്ടാണ് ഇത് ഞാൻ മനസിലാക്കിയത്. എൽബോ ഗാർഡ് ശരിയാക്കിയാൽ മതിയാകുമെന്നും അയാൾ പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. നിങ്ങൾ മാത്രമാണ് ഇത് പറഞ്ഞതെന്ന് അഭിനന്ദിച്ച് ഞാൻ അയാളെ യാത്രയാക്കി. വേറെ ആരോടും ഇക്കാര്യം ഞാൻ പങ്കുവച്ചില്ല. കൈക്ക് ചേരുന്ന തരത്തിൽ എൽബോ ഗാർഡ് പിന്നീട് ഡിസൈൻ ചെയ്ത് അതുമായാണ് പിന്നീടെല്ലാ മത്സരങ്ങളിലും കളിക്കാനിറങ്ങിയത്'.

 ഈ വിലപ്പെട്ട ഉപദേശം തനിക്ക് തന്ന ആളിപ്പോൾ എവിെടയാണെന്നും കണാൻ ആഗ്രഹമുണ്ടെന്നും തന്റെ 100 എംബി ആപ്പിലൂടെ സച്ചിൻ ആരാധകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അത് തന്റെ അങ്കിൾ ഗുരുപ്രസാദ് സുബ്രഹ്മണ്യൻ ആയിരുന്നുവെന്നും മറ്റ് വിശദാംശങ്ങളും ശ്യാം സുന്ദർ നെല്ലായിയപ്പൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് മറുപടി വന്നത്. ഗുരുപ്രസാദും സച്ചിന്റെ ട്വീറ്റിന് കമന്റ് ചെയ്തു. താരം അന്ന് നൽകിയ ഓട്ടോഗ്രാഫ് സഹിതമായിരുന്നു മറുപടിട്വീറ്റ്. സച്ചിൻ തന്നെ ഇപ്പോഴും ഓർക്കുന്നതിൽ സന്തോഷമെന്നായിരുന്നു വാർത്ത അറിഞ്ഞ ഗുരുപ്രസാദിന്റെ പ്രതികരണം. 

MORE IN SPORTS
SHOW MORE
Loading...
Loading...