കായികമേളയിൽ പാലക്കാടൻ കുതിപ്പ് തുടരുന്നു; എറണാകുളം രണ്ടാമത്

state-school
SHARE

സംസ്ഥാന സ്കൂൾ കായിക മേളയുടെ മൂന്നാം ദിനം പാലക്കാടൻ കരുത്ത്. എറണാകുളത്തെ ബഹുദൂരം പിന്നിലാക്കി പാലക്കാട്‌ മീറ്റിൽ ആധിപത്യം ഉറപ്പിച്ചു. അഞ്ച് പുതിയ റെക്കോർഡുകളാണ് മീറ്റിന്റെ മൂന്നാം ദിനം പിറന്നത്. തൃശ്ശൂരിന്റെ വാങ്മയും ട്രിപ്പിൾ സ്വർണം നേടി.  

ട്രാക്കിലും ഫീൽഡിലും പാലക്കാടിന്റെ ആധിപത്യം ആയിരുന്നു സ്കൂൾ കായിക മേളയുടെ മൂന്നാം ദിനം. 34 ഫൈനലുകൾ നടന്ന മൂന്നാം ദിവസം 1500 മീറ്ററിലും ഹർഡിൽസിലും കാഴ്ച വച്ച മികച്ച പ്രകടനം ആണ് പാലക്കാടൻ കുതിപ്പിന് കരുത്ത് പകർന്നത്. 153 പോയിന്റുമായി ബഹുദൂരം മുന്നിലാണ് പാലക്കാട്‌. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 129 പോയിന്റാണുള്ളത്. സ്കൂളുകളിൽ കല്ലടി സ്കൂൾ 48 പോയിന്റോടെ മുന്നേറ്റം തുടരുകയാണ്. 46 പോയിന്റോടെ മാർ ബേസിൽ തോട്ട് പിന്നിലുണ്ട്. സബ് ജൂനിയർ ആൺകുട്ടികളുടെ നൂറു മീറ്ററിലും ലോങ്ങ്‌ ജമ്പിലും 100 മീറ്റർ ഹർഡിൽസിലും ആണ് വാങ് മെയ് സ്വർണം നേടിയത്. പാലക്കാടിന്റെ സൂര്യജിത്തും റിജോയും ചാന്ദ്നിയും മേളയുടെ മൂന്നാം ദിനം ഡബിൾ തികച്ചു. കോഴിക്കോടിന്റെ വി പി സനികയും രണ്ടാം സ്വർണം സ്വന്തമാക്കി.

സബ് ജൂനിയർ പെൺകുട്ടികളുടെ 4 ഗുണം നൂറു മീറ്റർ റിലേയിൽ കോഴിക്കോടിന്റെ താരങ്ങൾ 18 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി എഴുതി. സീനിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ നന്ദന ശിവദാസ് പുതിയ മീറ്റ് റെക്കോർഡ് കുറിച്ചു. ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ ബ്ലെസി ദേവസി ആണ് പുതിയ റെക്കോർഡ് ഇട്ടത്. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ കോഴിക്കോടിന്റെ താലിത സുനിൽ ആണ് പുതിയ റെക്കോർഡിന് ഉടമ ആയത്. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ആണ് കോതമംഗലം മാർ ബേസിൽ സ്കൂളിലെ ഹെനിൻ എലിസബത് പുതിയ ദൂരം കുറിച്ചത്. മീറ്റിന്റെ അവസാന ദിനം 23 ഫൈനലുകൾ ആണുള്ളത്. ഗ്ലാമർ ഇനമായ  4x400 മീറ്റർ റേലയുടെ ആകും മീറ്റിനു കൊടി ഇറങ്ങുക.

MORE IN SPORTS
SHOW MORE
Loading...
Loading...