ഉയരം കൂടി; എതിരാളികൾ പിന്മാറി; പോൾവാൾട്ടിൽ 'പൊന്നായി' ബ്ലെസി

pole-vault-17
SHARE

എതിരാളികളെ കാഴ്ചക്കാരാക്കിയാണ് സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളത്തിന്റെ ബ്ലെസി കുഞ്ഞുമോൻ സ്വർണം നേടിയത് . ഒന്നാമതെത്തിയെങ്കിലും സംസ്ഥാന റെക്കോർഡ് നേടാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബ്ലെസി .

ഉയരം കൂടും തോറും എതിരാളികൾ മത്സരം അവസാനിപ്പിച്ചു പിൻമാറിയപ്പോൾ  ബ്ലെസ്സി വാംഅപ്പ് ആരംഭിച്ചതേ ഉണ്ടായിരുന്നോള്ളു .  ആദ്യ ശ്രമത്തിൽ തന്നെ 2.90 മീറ്റർ മറികടന്ന ബ്ലെസ്സി സ്വർണമുറപ്പിച്ചു.

3.10  മീറ്റർ രണ്ടാം ശ്രമത്തിൽ മറികടന്നു . സംസ്ഥാന റെക്കോർഡിനായുള്ള  മൂന്ന്  ശ്രമവും പരാജയപ്പെട്ടു . 2.70 മീറ്റർ മറികടന്ന കല്ലടിയുടെ നവനലക്ഷ്മി പുല്ലൂരാംപാറയിലെ അഞ്ജന ജോൺസൻ മാർ ബേസിലിലെ റോസ് മരിയ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു . 

MORE IN SPORTS
SHOW MORE
Loading...
Loading...