ശിഖർ ധവാനെ 'തല്ലി താഴെയിട്ട്' രോഹിതിന്റെ മകൾ; വിഡിയോ വൈറൽ

rohit-04
SHARE

ധോണിയുടെ മകൾ സിവയെ പോലെ താരമാണ് രോഹിതിന്റെ മകൾ കുഞ്ഞ് സമൈറയും. താരങ്ങൾ പലപ്പോഴും സമൈറയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ ശിഖർ ധവാൻ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

രോഹിതിന്റെ മടിയിലിരുന്ന്  മൊട്ടത്തല നോക്കി ഒറ്റയടി. ദാ കിടക്കുന്നു ധവാൻ വെട്ടിയിട്ടത് പോലെ കട്ടിലിൽ! കുഞ്ഞ് സമൈറയ്ക്കൊപ്പം കളിക്കുന്ന രസകരമായ വിഡിയോ ഇൻസ്റ്റഗ്രാമിലാണ് ധവാൻ പങ്കുവച്ചത്. രണ്ട് തവണ ധവാന്റെ തലയിൽ കൈ കൊണ്ട് സമൈറ തട്ടുന്നത് വിഡിയോയിൽ കാണാം. 

View this post on Instagram

Some masti with adorable Samaira ❤ @rohitsharma45

A post shared by Shikhar Dhawan (@shikhardofficial) on

മൂന്ന് ലക്ഷത്തിലേറെ ആരാധകരാണ് വിഡിയോയോടുള്ള ഇഷ്ടം ഇതിനകം ഇൻസ്റ്റയിൽ പങ്കുവച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് രോഹിതിന് സമൈറ ജനിച്ചത്. മികച്ച ഓപണിങ് ജോഡികളായ ധവാനും രോഹിതും കളിക്കളത്തിന് പുറത്തും നല്ല സുഹൃത്തുക്കളാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...