ആദ്യ ഡെ നൈറ്റ് ടെസ്റ്റ്; താരമാകുന്ന പിങ്ക് പന്തുകൾ ആർക്കൊക്കെ പേടി സ്വപ്നമാകും?

pinkballnew
SHARE

ഇന്ത്യയുടെ ആദ്യ ഡെ നൈറ്റ് ടെസ്റ്റിനായി ഈഡൻ ഗാർഡന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇത്തരം ടെസ്റ്റുകളിലെ പ്രധാന വെല്ലുവിളിയായ പന്തുകളുടെ നിര്‍മ്മാണ ചുമതല എസ്ജി കമ്പനിയെയാണ് ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മാച്ചിൽ ചുവന്ന പന്തിന് പകരം പിങ്ക് പന്തുകളാണ് ഉപയോഗിക്കുക. അടുത്ത ആഴ്ചയോടെ മാച്ചിനാവശ്യമായ 72 പിങ്ക് പന്തുകൾ നിർമാതാക്കളായ എസ്ജിയോട് എത്തിക്കാനാണ് നിർദ്ദേശം. 

ബാറ്റ്സ്മാൻമാർക്കും ബോളർമാർക്കും ഒരേപോലെ വെല്ലുവിളിയാകുന്ന ഡെ നൈറ്റ് ടെസ്റ്റുകളിലെ പ്രധാന ഘടകമാണ് ബോളുകൾ. ഇന്ത്യയിലെ ആദ്യത്തെ ഈ

ലാൻഡ്മാർക്ക് ഗെയിമിനായി എസ്‌ജി പിങ്ക് പന്തുകൾ ഉപയോഗിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ സ്ഥിരീകരിച്ചിരുന്നു..

ടെസ്റ്റ് മത്സരത്തിനായി ലൈറ്റുകൾക്ക് കീഴിൽ ഒരു ബോൾ ഫിറ്റ് നിർമ്മിക്കുന്നത് എസ്‌ജിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയായിരുന്നു. ഇതുവരെ ഒരു നിർണായക മത്സരത്തിലും ഇത്തരം പിങ്ക് പന്തുകൾ പരീക്ഷിച്ചിട്ടില്ല എന്നത് തന്നെയാണ് പ്രധാന കാരണം. 

ഡേ നൈറ്റ് ടെസ്റ്റുകളുടെ തുടക്കത്തില്‍ മഞ്ഞ, ഫ്ലൂറസന്റ് പച്ച പന്തുകളായിരുന്നു ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്യാമറകള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിനാലാണ് പിങ്ക് നിറമുള്ള പന്തുകള്‍ തെരഞ്ഞെടുത്തത്.

ആറ് ഡസൻ പിങ്ക് പന്തുകൾക്കുള്ള ഓഡറാണ് ബിസിസിഐ നൽകിയിട്ടുള്ളത്, അടുത്ത ആഴ്ചയോടെ ഇവ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പിങ്ക് ബോളിനായി സുപ്രധാന ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയിട്ടുള്ളതായി കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ പരസ് ആനന്ദ് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അടക്കം നിരവധി താരങ്ങളിൽ നിന്ന് എസ്ജിയ്ക്ക്‌ കഴിഞ്ഞ സീസണിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിനെ പ്രതിരോധിക്കും വിധമാണ് ഇത്തവണത്തെ നിർമ്മാണമെന്നാണ് കാണക്കാക്കുന്നത്.

ചുവന്ന പന്തുമായി താരതമ്യപ്പെടുത്തുമ്പോൾ, പിങ്ക് നിറമുള്ളത് കൂടുതൽ പൊടി ആകർഷിക്കുകയും വേഗത്തിൽ വൃത്തികേടാവുകയും ചെയ്യുന്നു, ഇത് കാഴ്ചയെ ബാധിക്കും. പിങ്ക് നിറത്തിന്റെ 16 ഷേഡുകള്‍ പരീക്ഷിച്ചശേഷമാണ് ഇപ്പോള്‍ കാണുന്ന നിറത്തിലുള്ള പന്തുകള്‍ കളിക്കാനായി തെരഞ്ഞെടുത്തത്. ചുവന്ന പന്തുകളിൽ നിന്ന് വ്യത്യസ്തമായി ഡെ നൈറ്റ് ടെസ്റ്റിന് ഉപയോഗിക്കുന്ന പിങ്ക് പന്തുകള്‍ ഗ്രീസില്‍ മുക്കാറില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. നവംബർ 22 മുതലാണ് ഡെ നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...