ആവേശം മൂത്ത് സ്റ്റംപ് പിഴുതു; അബദ്ധം പിണഞ്ഞ് സന്ദാകൻ; വൈറൽ വിഡിയോ

sandakan
SHARE

റണ്ണൗട്ടാക്കിയെന്ന വിചാരത്തിൽ സ്റ്റംപൂരി ആവേശം പ്രകടിപ്പിച്ച ശേഷം അംപയർ നോട്ടൗട്ട് വിധിച്ചാലോ! അങ്ങനെ അബദ്ധം പിണഞ്ഞ ശേഷം നിൽക്കുന്ന ശ്രീലങ്കൻ ബോളർ ലക്ഷൻ സന്ദാകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി–20 യിലാണ് അവിശ്വസനീയമായ ഈ സംഭവം നടന്നത്. 

വാർണറും സ്മിത്തും ക്രീസിൽ നിൽക്കുന്നു. ഓവറിലെ രണ്ടാം പന്ത് നേരിട്ട വാർണർ സ്ട്രെയിറ്റ് ഡ്രൈവിന് ശ്രമിച്ചുവെങ്കിലും നിലംതൊട്ടെത്തിയ പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ സ്റ്റംപിലിടിച്ചു. സ്മിത്താവട്ടെ സിംഗിളെടുക്കാൻ ഓടുകയും ചെയ്തു. റണ്ണൗട്ടാക്കാൻ സാധാരണ ഗതിയിൽ സമയം ധാരളം. പക്ഷേ പന്ത് പിടിച്ചെടുത്ത സന്ദാകൻ ഇടം കൈ കൊണ്ട് സ്റ്റംപ് വലിച്ചൂരി ആഹ്ലാദ പ്രകടനം തുടങ്ങി. പക്ഷേ സ്റ്റംപിളക്കിയ സമയത്ത് പന്തും സ്റ്റംപും തമ്മിൽ കോൺടാക്ടില്ലാതിരുന്നതിനെ തുടർന്ന് അംപയർ നോട്ടൗട്ട് വിളിച്ചു. അപ്പോൾ മാത്രമാണ് സന്ദാകന് അമളി മനസിലായത്. 

അടുത്ത പന്ത് ബൗണ്ടറി പറത്തി ഓസ്ട്രേലിയ കളി വിജയിക്കുകയും ചെയ്തു.സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ ചെയ്യില്ലെന്നാണ് വിഡിയോ പങ്കുവച്ച് പലരും കുറിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...