കുടുംബത്തിനൊപ്പം ഇഷാന്തിന്റെ ദീപാവലി ആശംസ; പിന്നിൽ വിവാദആൾദൈവം; കുരുക്ക്

ishant-sharma
SHARE

കുടുംബാംഗങ്ങൾക്കൊപ്പം നിന്ന് ഫോട്ട് എടുത്ത് ദീപാവലി ആശംസകൾ നേർന്ന ക്രിക്കറ്റ് താരം ഇഷാന്ത് ശർമ കുരുക്കിൽ. മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ സിങ്ങിനും ഒപ്പമുള്ള ചിത്രമാണ് ഇഷാന്ത് ദീപാവലി പ്രമാണിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ദീപാവലി എല്ലാവർക്കും ആശംസിക്കുന്നു' എന്നും ഇഷാന്ത് ട്വീറ്റ് ചെയ്തു.

ഇഷാന്തിന്റെ കുടുംബ ചിത്രത്തിൽ കാണുന്ന, ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇഷാന്തിന് കുരുക്കായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം അസാറാം ബാപ്പുവിന്റെ ചിത്രമാണ് ഭിത്തിയിലുള്ളത്. നിർഭയ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനു കാരണമായതെന്ന പ്രസ്താവനയിലൂടെയും അസാറാം വിവാദമുണ്ടാക്കിയിരുന്നു. ‘സഹോദരങ്ങളേ’ എന്നു വിളിച്ചു പെൺകുട്ടി കരഞ്ഞു കേണിരുന്നുവെങ്കിൽ അവർ ഒന്നും ചെയ്യില്ലായിരുന്നു എന്നായിരുന്നു അസാറാമിന്റെ അന്നത്തെ പരാമർശം.

വിവാദ സ്വാമിയുടെ ചിത്രം ഭിത്തിയിൽ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകരിൽ മിക്കവരുടെയും ഭാവം മാറി. ഇഷാന്ത് എത്രയും വേഗം ട്വീറ്റ് പിൻവലിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. പിന്നാലെ ഇഷാന്ത് ട്വിറ്ററിൽനിന്ന് ചിത്രം പിൻവലിച്ചു. പിന്നീട് അസാറാം ബാപ്പു ഉൾപ്പെടുന്ന ഭാഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്ത ശേഷം ഇൻസ്റ്റഗ്രാമിൽ പുതിയൊരു ആശംസ പോസ്റ്റ് ചെയ്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...