‘ഈ വന്നതാരെന്ന് നോക്കൂ’; ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി ധോണി

dhoni-ravi
SHARE

ഇന്ത്യൻ ടീം റാഞ്ചിയിലെത്തുമ്പോൾ ഉറപ്പായും ആളുകൾ പ്രതീക്ഷിക്കുന്ന ഒരാളുണ്ട്. എംഎസ് ധോണി. റാഞ്ചി സ്വദേശിയായ ഇന്ത്യൻ മുൻ ക്യാപ്റ്റൻ ധോണി ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. 2014ൽ ടെസ്റ്റിൽ നിന്ന് വിരമിച്ച ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നതിനിടെയാണ് സഹതാരങ്ങളെ കാണാനെത്തിയത്.

റാഞ്ചിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മറ്റൊരു ജാർഖണ്ഡുകാരൻ ഷഹബാസ് നദീമുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ ബിസിസിഐ ആണ് ട്വീറ്റ് ചെയ്തത്. ആരാണ് വന്നിരിക്കുന്നതെന്ന് നോക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. 

പരമ്പര വിജയത്തിന് ശേഷം ഇതിഹാസ താരത്തെ കാണാൻ കഴിഞ്ഞത് മഹത്തരമെന്ന് അടിക്കുറിപ്പിട്ട് കോച്ച് രവിശാസ്ത്രിയും ചിത്രങ്ങൾ പങ്കു വെച്ചു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...