ഡയപ്പർ മാറ്റുന്ന നൈറ്റ് വാച്ച്മാൻ; രഹാനെയോട് സച്ചിന്റെ ട്രോൾ ആശംസ

radhika-rahane-sachin3
SHARE

കഴിഞ്ഞ ദിവസം അച്ഛനായ ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെയ്ക്ക് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ നൽകിയ ആശംസ വൈറലാകുന്നു. 

കുഞ്ഞു പിറക്കുമ്പോൾ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമായിരുന്നു രഹാനെ. പിറ്റേന്ന് മൽസരം പൂർത്തിയായ ഉടൻ കുഞ്ഞിനെ കാണാനെത്തിയ അദ്ദേഹം, ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ‘ഹലോ’ എന്ന അഭിവാദ്യത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് സച്ചിൻ സരസമായ കുറിപ്പെഴുതിയത്.

‘അഭിനന്ദനങ്ങൾ രാധിക, അജിൻക്യ. ആദ്യ കുഞ്ഞിന്റെ മാതാപിതാക്കളായിരിക്കുക എന്നത് സമാനതകളില്ലാത്ത അനുഭവമാണ്. അതിൽ മുഴുകിച്ചേരുക. ഡയപ്പർ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ വേഷം ആസ്വദിച്ചു ചെയ്യുക’ – ഇതായിരുന്നു സച്ചിന്റെ കുറിപ്പ്

ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് രഹാനെ ജീവിത സഖിയാക്കിയത്. കുഞ്ഞുപിറന്നതിനു പിന്നാലെ രഹാനെയെ അഭിനന്ദിച്ച് ഹർഭജൻ സിങ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കുടുംബത്തിൽ സമീപ കാലത്ത് ജനിച്ചതിൽ കൂടുതലും പെൺകുഞ്ഞുങ്ങളാണെന്ന സവിശേഷതയുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിങ് ധോണി, ഹർഭജൻ സിങ്, സുരേഷ് റെയ്ന, രോഹിത് ശർമ, ഹനുമ വിഹാരി തുടങ്ങിയവരെല്ലാം പെൺകുഞ്ഞുങ്ങളുടെ പിതാക്കൻമാരാണ്.

രഹാനെയും വിട്ടുകൊടുത്തില്ല. സച്ചിന്റെ ട്വീറ്റിനു മറുപടിയായി രഹാനെ എഴുതി:

‘വളരെ നന്ദി പാജി! ഇതുപോലുള്ള കൂടുതൽ ടിപ്സിനായി ഞാൻ താങ്കളെ വന്നുകാണുന്നുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...