'സെക്സിയാണ്, ഹോട്ടുമാണോ?' ബോൾഗേളിനോട് അമ്പയർ; നടപടി

tennis-10
SHARE

പുരുഷ ടെന്നീസ് മത്സരത്തിനിടെ ബോൾ ഗേളിനോട് മോശമായി പെരുമാറിയ അമ്പയർക്ക് വിലക്ക്. ഇറ്റലിയിലെ ഫ്ലോറെൻസിൽ നടന്ന സെക്കൻഡ് ടയർ എടിപി ചാലഞ്ചർ ടൂർണമെന്റിലാണ് സംഭവം. പെഡ്രോ സൗസയും എൻറിക്കോ ഡാല്ലയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. 

കളിയുടെ ഇടവേളയില്‍ അടുത്തുനിന്ന ബോൾ ഗേളിനോട് അമ്പയർ ജിയാൻലൂക്ക മോസറെല്ല മൈക്രോഫോണിലൂടെ ചോദിച്ചത് ഇങ്ങനെ: 'നീ സുന്ദരിയാണ്. സെക്‌സിയാണ്. നീ ശാരീരികമായും വൈകാരികമായും ഹോട്ടാണോ?. ഒപ്പം ശുചിമുറിയിൽ പോയ താരങ്ങളോട് രണ്ട് മിനിട്ടിനുള്ളിൽ വരണമെന്ന് പറയുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 

ഇതോടെ അമ്പയർക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അമ്പയറെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ച് നിരവധി പേർ രംഗത്തുവന്നു. ഇതിനെ തുടര്‍ന്ന് വിശദീകരണവുമായി എ.ടി.പി. രംഗത്തുവന്നു. മൊസറെല്ലയെ അടിയന്തരമായി മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് എ.ടി.പി.

MORE IN SPORTS
SHOW MORE
Loading...
Loading...