താടിയെവിടെ? കാണാനില്ലല്ലോ; പഴയത് പോലെയാകൂ; യുവിയെ ട്രോളി സാനിയ

yuvi29
SHARE

ക്ലീൻ ഷേവ് ചിത്രവുമായി ഇൻസ്റ്റയിലെത്തിയ യുവരാജ് സിങിനെ ട്രോളി സുഹൃത്തും ടെന്നീസ് താരവുമായ സാനിയ മിർസ. കുറ്റിത്താടി വച്ച് നടന്ന യുവി ഇരുന്നയിരുപ്പിൽ ക്ലീൻ ഷേവ് ചിത്രം പോസ്റ്റ് വച്ച് എങ്ങനെയുണ്ട് ചുള്ളൻ ലുക്കെന്നും അതോ പഴയ താടി വയ്ക്കണോ എന്നുമുള്ള ക്യാപ്ഷനാണ് ഇട്ടത്. 

ആരാധകർ താടി വയ്ക്കുന്നതാണ് രസമെന്നൊക്കെ പറഞ്ഞുവെങ്കിലും സാനിയയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയത്. താടിക്കടിയിലെ താടി  ഒളിപ്പിക്കാനാണോ മുഖം കൂർപ്പിച്ച് വച്ചിരിക്കുന്നത്?  ആ പഴയ താടി വേഗം വയ്ക്കൂവെന്നായിരുന്നു സാനിയ കുറിച്ചത്. 

ഇക്കഴിഞ്ഞ ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ യുവരാജ് സിങ് അവസാനിപ്പിച്ചത്.  ഒരു ലോകകപ്പ് കൂടി കളിക്കാൻ തനിക്ക് സാധിക്കുമായിരുന്നുവെന്നും എന്നാൽ ബോർഡിന്റെയും സെലക്ടർമാരുടെയും ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു പ്രോത്സാഹനവും ലഭിച്ചില്ലെന്നും യുവി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...