വോട്ട് ചെയ്തത് സലായ്ക്ക്; എണ്ണിയത് മെസ്സിക്ക്; ഫിഫ വോട്ടിങ് അട്ടിമറിച്ചെന്ന് ആരോപണം; വിവാദം

salah-messi-27
SHARE

ലയണല്‍ മെസിയുെട ഫിഫ ബെസ്റ്റ് പുരസ്കാരനേട്ടത്തെച്ചൊല്ലി വിവാദം പുകയുന്നു. മെസിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ ക്യാപ്റ്റന്‍ യുവാന്‍ ബാരിറ ട്വീറ്റ് ചെയ്തു. നിക്കരാഗ്വന്‍ ഫുട്ബോള്‍ ഫെ‍ഡറേഷന്‍ തന്ന വിവരം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ഫിഫയുടെ വിശദീകരണം. 

മുഹമ്മദ് സലായ്ക്കായി ഈജിപ്ത് ക്യാപ്റ്റനും കോച്ചും ചെയ്ത വോട്ടുകള്‍ എണ്ണിയില്ലെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ആരോപിച്ചു. ഇരുവരുടേയും ഒപ്പ് വലിയക്ഷരത്തിലായതിനാലാണ് പരിഗണിക്കാതിരുന്നതെന്ന് ഫിഫ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതും  വോട്ട് അസാധുവാകാനിടയാക്കി. 

ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, ഓരോ രാജ്യത്തു നിന്നും തിരഞ്ഞെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പുരസ്‌കാര വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...