26 കിലോ കുറച്ച് സാനിയ മിർസ; അമ്പരപ്പിക്കും മേക്ക് ഓവർ; കോർട്ടിലേക്ക് ഉടനെന്ന് സൂചന; വിഡിയോ

sania-mirza
SHARE

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ വർക്ഔട്ട് വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ച് സാനിയ മിര്‍സ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായാണ് പരിശീലനം. സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ മിര്‍സ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇഷാന് ജന്മം നല്‍കിയത്. അമ്മയായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ടു നിന്ന താരം വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്താനുള്ള തീവ്ര പരിശ്രമമാണ് നടത്തുന്നത്. വയറും കാലിന്‍റെ മസിലുകളും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. 

ഇഷാന് ഇപ്പോള്‍ ഒരു വയസാണ് പ്രായം. ശരീര ഭാരം കുറയ്ക്കുന്നതിനെ കുറിച്ചെല്ലാം ആളുകള്‍ നിരന്തരം ചോദിച്ചിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഇതുപോലെ കഴിയുമെന്നും ഒന്നോ രണ്ടോ മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെച്ചാല്‍ നല്ല മാറ്റമുണ്ടാകുമെന്ന് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും സാനിയ മിര്‍സ വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

ഗർഭിണിയായിരിക്കുമ്പോൾ 23 കിലോയാണ് കൂടിയതെന്നും ഇപ്പോൾ 26 കിലോ കുറച്ചെന്നും സാനിയ പറയുന്നു. .4 മാസം കൊണ്ടാണ് ഈ നേട്ടം. ട്രെഡ്മില്‍ അടക്കം ഉപയോഗിച്ചാണ് ശരീരത്തിന്‍റെ ഭംഗിയും ഫിറ്റ്നസും താരം വീണ്ടെടുത്തിരിക്കുന്നത്. ടെന്നീസിലേക്ക് ഉടന്‍ തിരിച്ചെത്തണം എന്നതും അടുത്ത ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കണം എന്നതുമാണ് ഇപ്പോള്‍ തന്‍റെ അഭിലാഷമെന്നായിരുന്നു സാനിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതിനായുള്ള കഠിന പ്രയത്നത്തിലാണ് താരം ഇപ്പോഴെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...