ആ ആക്ഷനാണ് കരുത്ത്; ബൂമ്ര അപൂർവ പ്രതിഭയെന്ന് സഹീർഖാൻ

bumrah23
SHARE

കാണുമ്പോൾ അത്ര ഭംഗിയില്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും തോന്നിപ്പിക്കുന്ന ബൗളിങ് ആക്ഷൻ തന്നെയാണ് ജസ്പ്രീത് ബൂമ്രയുടെ കരുത്തെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ബാറ്റ്സ്മാന് മേൽ ആധിപത്യം സ്ഥാപിക്കാൻ ബൂമ്രയെ സഹായിക്കുന്നത് ആ ആക്ഷനാണ്. അപൂർ പ്രതിഭയെ താൻ ബൂമ്രയിൽ കാണുന്നുണ്ടെന്നും സഹീർഖാൻ പ്രശംസിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മികച്ച ബൗളറെന്ന് പേരെടുക്കാൻ കഴിഞ്ഞത് ബൂമ്രയുടെ അർപ്പണബോധത്തിന് തെളിവാണെന്നും സഹീർഖാൻ കൂട്ടിച്ചേർത്തു. കൂടുതൽ പഠിക്കാനും വളരാനുമുള്ള ക്ഷമയും ശ്രദ്ധയും ബൂമ്രയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. 

2011 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സഹീർഖാൻ. ബൗളിങ് നിരയിൽ പുത്തൻ കളിക്കാരിൽ ആരൊക്കെ 2020 ലെ ട്വന്റി-20 ലോകകപ്പിൽ ഉണ്ടാകുമെന്ന് പ്രവചിക്കാൻ സാധ്യമല്ലെന്നും വെളിപ്പെടുത്തി. 

MORE IN SPORTS
SHOW MORE
Loading...
Loading...