റോഡിൽ ഇത്ര സ്പീഡ് വേണ്ട; ഷെയിൻ വോണിന് ഡ്രൈവിങ് വിലക്ക്

shane
SHARE

മുൻ ഓസീസ് സൂപ്പർ താരം ഷെയ്ൻ വോണിന് ഡ്രൈവിങ് വിലക്കുമായി ലണ്ടൻ കോടതി. അമിത വേഗത്തിന് പലതവണ പിടിയിലായതോടെയാണ് താരത്തെ ഒരു വർഷത്തേക്ക് കോടതി വിലക്കിയത്. രണ്ട് വർഷത്തിനിടെ ആറുപ്രാവശ്യം അപകടകരമായ ഡ്രൈവിങിന് വോൺ പിടിയിലായിരുന്നു.

ഓസ്ട്രേലിയയുടെ സ്റ്റാർ സ്പിന്നറായിരുന്ന വോൺ വെസ്റ്റ് ലണ്ടനിലാണ് നിലവിൽ താമസിക്കുന്നത്. 15 പെനാൽറ്റി പോയിന്റുകളും താരത്തിന്റെ ലൈസൻസിൽ ഉണ്ടായിരുന്നു. മണിക്കൂറിൽ 40-47 മൈൽ വേഗതയിൽ വരെ വോൺ സഞ്ചരിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ഡ്രൈവിങ് വിലക്കിന് പുറമേ പിഴശിക്ഷയും കോടതി വിധിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...