പന്തിനെ വേട്ടയാടി ആരാധകര്‍; ടീമില്‍ നിന്ന് മാറ്റാന്‍ ധൃതി കൂട്ടേണ്ടതുണ്ടോ?

pant-new
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20യില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ ഋഷഭ് പന്തിനെ മാറ്റണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നു. എന്നാല്‍ പന്തിന് ഒരു അവസരം കൂടി കൊടുക്കുന്നതല്ലേ നല്ലത് എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇതിഹാസ താരങ്ങളെല്ലാം കരിയറില്‍ മോശം ഫോം നേരിട്ടവരാണ്. കരിയറിന്റെ തുടക്കത്തില്‍ മിക്കതാരങ്ങള്‍ക്കും കൂടുതല്‍ അവസരം കൊടുത്തിട്ടുണ്ട്. പ്രതിഭയും കഴിവും ഉള്ള താരമാണ് ഋഷഭ് പന്ത്, അതുകൊണ്ട് ഈ 21കാരന് വീണ്ടും അവസരം കൊടുക്കണമെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചാല്‍ തെറ്റുപറയാനാവില്ല. 

ഭയംകൂടാതെ കളിക്കൂ എന്നാണ് ഋഷഭ് പന്തിന് ടീം മാനേജ്മെന്റ് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഭയംകൂടാതെ കളിക്കൂ എന്നുപറഞ്ഞാല്‍ അലക്ഷ്യമായി കളിക്കുക എന്നതല്ല. അടുത്തവര്‍ഷം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ആണ് പ്രകടനം നിര്‍ണായകമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ നാലാമനായി എത്തിയ ഋഷഭിന് അവസരം മുതലാക്കാനായില്ല. നാലുറണ്‍സ് എടുത്തുമടങ്ങിയപ്പോള്‍ പന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയരുകയാണ്. 

മോശം ഷോട്ട് സിലക്ഷന്‍ ആണോ പന്തിനെ കുടുക്കിയത്? അല്ല എന്നാണ് എന്റെ പക്ഷം. ലെഗ്സൈഡില്‍ പതിച്ച പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ചാണ് ഋഷഭ് പന്ത് പുറത്തായത്. ഇവിടെ ഷോട്ട് തിരഞ്ഞെടുത്തതില്‍ അല്ല, ആ ഷോട്ട്  നടപ്പാക്കിയതിലാണ് പാളിച്ചപറ്റിയ്ത്. ലെഗ് സൈ‍ഡില്‍ പതിക്കുന്ന പന്തുകള്‍ പുള്‍ഷോട്ടിലൂടെ കളിക്കുന്നതില്‍ മിടുക്കനാണ് പന്ത്.  ഭയംകൂടാതെ കളിച്ചെങ്കിലും അശ്രദ്ധ വിനയായി. അനുഭവങ്ങളാണ് ഒരു താരത്തെ മെരുക്കിയെടുക്കുന്നത്. അതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിലും അവസരം നല്‍കാവുന്നതാണ്. 

സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഋഷഭ് പന്തിനെ വേട്ടയാടുകയാണ്. പന്തിനെ മാറ്റി ധോണിയെ വിളിക്കൂ എന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ സഞ്ജൂ സാംസണെ വിളീക്കൂ എന്ന് മറ്റൊരുകൂട്ടര്‍ പറയുന്നു. മറ്റുചിലരാവട്ടെ താരത്തെ ട്രോളുന്ന പോസ്റ്റുകളുമായി നിറഞ്ഞു. ചിലര്‍ ഗൗരവത്തോടെയുള്ള നിരീക്ഷണങ്ങള്‍ നടത്തുന്നു. അതിലൊന്ന് ഇതാണ്,,, രോഹിത് ശര്‍മ ഇന്‍സ്വിങ് ഡെലിവറിയില്‍ പുറത്താകും, വിരാട് കോലി ഔട്ട് സ്വിങ് ഡെലിവറിയില്‍ പുറത്താകും, റെയ്ന ഷോട്ട് ഡെലിവറില്‍ പുറത്താകും ഋഷഭ് പന്ത് ഏത് ഡെലിവറിയിലും പുറത്താകുമെന്ന് പറയുന്നു.   

ഒരു ക്രിക്കറ്റ് താരമാകാന്‍ സ്വന്തം നാടുവിട്ടു പോരേണ്ടി വന്ന കളിക്കാരനാണ് ഋഷഭ് പന്ത്.  ബാറ്റിങ് രീതി ഡിവില്ലിയേഴ്സിന്റെ 360 ഡിഗ്രി ബാറ്റിങ്ങിനെ അനുസമരിപ്പിക്കുന്നു.ചെലപ്പോള്‍ സൗരവ് ഗംഗുലിയെയും യുവരാജ് സിങ്ങിനെയും അനുസ്മരിപ്പിക്കുന്നു.  പേസ് ബോളിങ്ങിനെ‌തിരെയാണെങ്കിലും സ്പിന്‍ ബോളിങ്ങിനെതിരെയാണെങ്കിലും പന്തിന്റെ ശരീരത്തിന്റെ വഴക്കം മികച്ചതാണ്. അവസരംപാര്‍ത്ത് സഞ്ജുവും ഇഷാന്‍ കിഷനും നില്‍ക്കുന്നത് മറ്റാരെക്കാളും നന്നായി ഋഷഭ് പന്തിനറിയാം.

MORE IN SPORTS
SHOW MORE
Loading...
Loading...