സംഘാടകരുമായി 'ഉടക്കി'; ബ്ലാസ്റ്റേഴ്സിന്റെ യുഎഇ പര്യടനം റദ്ദാക്കി

blasters-12-09
SHARE

കേരള ബ്ലാസ്റ്റേ്സിന്റെ യുഎഇയിലെ പ്രീസീസൺ പര്യടനം റദ്ദാക്കി. പര്യടനത്തിന്റെ സംഘടകരായ സ്പോർട്സ് ഏജൻസി കരാറിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ. കരാർ പ്രകാരമുള്ള കാര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ സംഘാടകർ വീഴ്ച വരുത്തിയെന്നാണ് ആരോപണം. 

ടീമിന്റെ താമസം, പരിശീലന സൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്.പ്രീസീസൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഒരുപാട് സ്ഥലങ്ങള്‍ തയാറായി രംഗത്തെത്തിയിരുന്നു. പ്രവാസി മലയാളികളെ പരിഗണിച്ചാണ് യുഎഇ തിരഞ്ഞെടുത്തത്. 

ആറാം സീസണിന് മുന്നോടിയായി ഈ മാസം നാലിനായിരുന്നു ആദ്യ പ്രീസീസൺ മത്സരം. ഇനിയുള്ള മത്സരങ്ങൾ കൊച്ചിയിൽ നടക്കും. 

MORE IN SPORTS
SHOW MORE
Loading...
Loading...