തലകുനിച്ച് നിന്നയിടത്ത് അഭിമാനമായി; കാലം കാത്തുവച്ചത് അമ്മയുടെ ജന്മദിനം

pv-sindhu-family-medal
SHARE

ഫൈനലില്‍ കളിമറക്കുന്ന താരമെന്ന ചീത്തപ്പേരിനുള്ള സിന്ധുവിന്റെ മറുപടിയാണ് ഈ തകര്‍പ്പന്‍ ജയം. ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടുഫൈനലില്‍ തോറ്റ സിന്ധു മൂന്നാംവട്ടം സ്വര്‍ണമണിഞ്ഞു.

കലാശപ്പോരിന്റെ സമ്മര്‍ദത്തില്‍ കാലിടറുന്ന താരം. ഫൈനലില്‍ ലഭിക്കുന്ന ലീ‍ഡ് കളഞ്ഞ് കുളിക്കുന്നതാരം. ഇനിയാരും ഇങ്ങനെ പറയാന്‍ നില്‍ക്കില്ലെന്നുറപ്പ്. ഇതുവരെക്കാണാത്ത ആത്മവിശ്വാസത്തോടെയാണ് സിന്ധു കളിക്കാനിറങ്ങിയത്.

2017–ലെ ആദ്യഫൈനലില്‍ ഒക്കുഹാര തോല്‍പ്പിച്ചതിനുള്ള മധുര പ്രതികാരം കൂടിയാണ് സിന്ധുവിനിത്. ലോക ചാംപ്യന്‍ഷിപ്പില്‍ മികച്ച റെക്കോര്‍ഡാണ് സിന്ധുവിനുള്ളത്. ഇന്ത്യന്‍ താരത്തിന്റെ അഞ്ചാംമെഡലാണ് ഇതെന്നുള്ള സാക്ഷ്യം. 

കഴിഞ്ഞ വര്‍ഷം വെള്ളിയും കൊണ്ടാണ് സിന്ധു മടങ്ങിയത്. അന്ന് കിരീടത്തിലേക്കുള്ള വഴി മുടക്കിയത് കരോലിന മാരിന്‍. 2013–ലും 2014–ലും വെങ്കലവും നേടി. നാലുവട്ടം തലകുനിച്ച് നിന്ന ഇടത്ത് ഒരു രാജ്യത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കാന്‍ കാലം കാത്തുവച്ചത് അമ്മയുടെ ജന്മദിനമാണെന്നത് യാദൃശ്ചികതയായിരിക്കും.

MORE IN SPORTS
SHOW MORE
Loading...
Loading...