മാഞ്ചസ്റ്റർ സിറ്റിയെ വിടാതെ ദൗർഭാഗ്യം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തോട് സമനില

epl-18
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി–ടോട്ടനം ഹോട്സ്പര്‍ പോരാട്ടം നാടകീയമായ സമനിലയില്‍. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ ജിസ്യൂസ് ഗോള്‍ നേടിയെങ്കിലും വിഎആറിലൂടെ നിഷേധിച്ചു.

വിഎആര്‍ ടെക്നോളജിയെ വെറുക്കുന്നൊരു ടീമുണ്ടെങ്കില്‍ അത് സിറ്റിയായിരിക്കും. ഇത് രണ്ടാം തവണയാണ് കൈപ്പിടിയിലൊതുക്കിയ ജയം തട്ടിയെടുക്കുന്നത്. രണ്ടാംപകുതിയുടെ ഇഞ്ചുറി ടൈമില്‍ എത്തിഹാദിനെ ഇളക്കി മറിച്ച് ഗബ്രിയേല്‍ ജിസ്യൂസിന്റെഗോള്‍. ഗാലറിക്കൊപ്പം സിറ്റി ക്യാംപും പൊട്ടിത്തെറിച്ചുവെങ്കിലും വിഎആര്‍ വില്ലനാവുകയായിരുന്നു.

സിറ്റി ഡിഫന്‍ഡര്‍ ലപ്പോര്‍ട്ടയുടെ കൈയില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്ന് സിറ്റിക്ക് ഗോള്‍ നിഷേധിച്ചു. എട്ട് മാസത്തിന് ശേഷം ആദ്യമായി സ്വന്തം മണ്ണില്‍ ജയമില്ലാതെ പെപ്പും സംഘവും. സിറ്റിക്കായി റഹീം സ്റ്റെര്‍ലിങും അഗ്യൂറോയും സ്കോര്‍ ചെയ്തപ്പോള്‍ എറിക് ലമേലയും ലൂക്കാസ് മോറയുമാണ് ടോട്ടനത്തിനായി ഗോള്‍ നേടിയത്.

മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സതാംപ്റ്റനെ തോല്‍പ്പിച്ചു. ആര്‍സനല്‍ ബേണ്‍ലിയേയും എവര്‍ട്ടന്‍ വാറ്റ്ഫോഡിനേയും പരാജയപ്പെടുത്തി. ലാ ലീഗയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് സെല്‍റ്റാ വിഗോയെ കീഴടക്കി റയല്‍ മഡ്രിഡ് തുടക്കം ഗംഭീരമാക്കി. ബെന്‍സേമ, ക്രൂസ്, വാസ്‌ക്വസ് എന്നിവരാണ് റയലിന്റെ സ്കോറര്‍മാര്‍

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...