'ഈ നേട്ടം പ്രതീക്ഷിച്ചിരുന്നത്'; അർജുനയുടെ സന്തോഷം പങ്കിട്ട് അനസിന്റെ കുടുംബം

anas18
SHARE

കഴിഞ്ഞവർഷം അവസാന നിമിഷം നഷ്ടമായ അർജുന അവാർഡ് ഇത്തവണ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് അനസിന്റെ കുടുംബം. സന്തോഷം പങ്കിടാനായി അനസിന്റെ കൊല്ലം നിലമേലിലെ വീട്ടിലെത്തിയവരെ മധുരം നൽകിയാണ് കുടുംബാംഗങ്ങൾ  സ്വീകരിച്ചത്.

അർജുന അവാർഡിന് അനസ് പരിഗണനയിൽ ഉണ്ടെന്ന് അറിഞ്ഞതുമുതൽ ഉമ്മ ഷീന ടിവിക്ക് മുന്നിലായിരുന്നു. കഴിഞ്ഞ തവണ അവസാന നിമിഷം നിരാശപ്പെടേണ്ടി വന്നെങ്കിലും ഇത്തവണ മകന് അർജുന അവാർഡ് ലഭിക്കുമെന്നു ഉമ്മയ്ക്ക് ഉറപ്പായിരുന്നു.

അനസിന്റെ നേട്ടമറിഞ്ഞ് അധ്യാപകരും, പരിശീലകരും അയൽക്കാരും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി. സന്തോഷം മധുരം വിതരണം ചെയ്തു പങ്കുവെച്ചു. ചെക് റിപ്പബ്ലിക്കിലെ പരിശീലനം പൂർത്തിയാക്കി അനസ് നാട്ടിലേക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...