ധവാന്റെ മെൽബണിലെ ആഡംബര വീട് വിൽപനയ്ക്ക്, വില ആറു കോടി

dhavan-home
image: instagram, O'Brien, Realestate.com
SHARE

കളിയുടെ പിരിമുറുക്കങ്ങളെല്ലാം ഉപേക്ഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ശാന്തമായിരിക്കുന്ന ഇടം, അതാണ് മെൽബണിലെ ആഡംബര വീട്. 2013 ൽ വിവാഹത്തെത്തുടർന്നാണ് താരം വീട് സ്വന്തമാക്കിയത്. മെൽബൺ സ്വദേശിയായ അയേഷിനെയാണ് ധവാൻ വിവാഹം കഴിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും വാർത്തയായ വീടാണ് ഇത്. തീയേറ്റര്‍ റൂമുകള്‍, മൂന്ന് ലിവിങ് റൂമുകള്‍, സ്വിമ്മിങ് പൂള്‍, കിച്ചണ്‍, പാന്‍ട്രി..സൗകര്യങ്ങൾ വേണ്ടുവോളം. 

സ്ളൈഡ് നോർത്തിലെ ഈ വീട് വിൽക്കാൻ തീരുമാനിക്കുന്നതോടെയാണ് സംഗതി വീണ്ടും വാർത്തയിലെത്തുന്നത്. ആറു കോടി രൂപയോളമാണ് വീടിനിട്ട വില. ഇന്ത്യയിൽ വീട് വാങ്ങാനുള്ള പദ്ധതിയൊന്നും ഇല്ലെന്നു റിയൽ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു. മെൽബണിൽ തന്നെയായിരിക്കും തുടർന്നും ജീവിതം. ഭാര്യയ്ക്കും മക്കൾക്കും ഇന്ത്യയിലേക്കു മാറുന്നത് ബുദ്ധിമുട്ടായതിനാലാണ് ധവാൻ മെൽബണിൽ തന്നെ തുടരുന്നത്. 

വർഷത്തിൽ ചുരുങ്ങിയത് നൂറു ദിവസങ്ങളിലെങ്കിലും ധവാൻ ഈ വീട്ടിലാണ്. ബാക്കി സമയങ്ങളിൽ കളിയുടെ തിരക്കിലായിരിക്കും. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...