തകർത്തടിച്ച് ഗെയ്ൽ; 54 പന്തിൽ 122 റൺസ്, നോട്ടൗട്ട്!

chris30
SHARE

ക്രിസ് ഗെയ് ലിന്റെ കൂറ്റനടികൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. 54 പന്തിൽ നിന്ന് 122 റൺസ്! എന്നിട്ടും പുറത്താവാതെ നിന്ന ഗെയ് ലിനെ മടക്കി അയയ്ക്കാൻ ഒടുവിൽ മഴ വരേണ്ടി വന്നു. കാനഡയിലെ ഗ്ലോബൽ ട്വൻറി-20 യിലായിരുന്നു ഗെയ് ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ഏഴുബൗണ്ടറിയും 12 സിക്സറുമായിരുന്നു ഗെയ് ൽ നേടിയത്. 

വാൻകൂവർ നൈറ്റ്സിന് വേണ്ടിയാണ് ഗെയ്ൽ കളിക്കാനിറങ്ങിയത്. ഓപ്പണിങ് മികവിന്റെ ബലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസാണ് വാൻകൂവർ നൈറ്റ്സ് നേടിയത്. എതിർടീമായ മോൺട്രിയൽ ടൈഗേഴ്സിന് ബാറ്റ് ചെയ്യാൻ പോലും അവസരം നൽകാതെ മഴ തകർത്ത് പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാൻ സാധിച്ചില്ലെങ്കിലും ആരാധകരുടെ നിരാശ മാറ്റുന്നതായിരുന്നു ഗെയ് ലിന്റെ പ്രകടനം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...