കോലി ക്യാപ്റ്റനായി തുടരുന്നത് എന്ത് അടിസ്ഥാനത്തിൽ; തുറന്നടിച്ച് ഗവാസ്ക്കർ

kohli-gavaskar-29
SHARE

ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായ ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോലി തുടരുന്നതിനെ ചോദ്യം ചെയ്ത് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്ക്കർ. കോലിയെ തുടരാൻ അനുവദിക്കുന്ന സെലക്ഷൻ കമ്മിറ്റിയെയും ഗവാസ്ക്കർ വിമർശിച്ചു. ‌

ക്യാപ്റ്റനെ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും നടത്താതെ സെലക്ഷൻ കമ്മിറ്റി വെസ്റ്റിൻഡീസിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗവാസ്ക്കർ ചൂണ്ടിക്കാണിക്കുന്നു. വിരാട് കോലി ഇപ്പോഴും തുടരുന്നത് അദ്ദേഹത്തിന് സന്തോഷത്തിന് വേണ്ടിയാണോ അതോ കമ്മിറ്റിയുടെ സന്തോഷത്തിന് വേണ്ടിയാണോയെന്നും ഗവാസ്ക്കർ വിമർശിച്ചു. മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തിലാണ് ഗവാസ്ക്കറിന്റെ വിമർശം. 

''വിരാട് കോലിയെ ക്യാപ്റ്റനായി നിയമിച്ചത് ലോകകപ്പ് വരെയാണ്. അതിന് ശേഷവും കോലി തന്നെ നായകസ്ഥാനത്ത് തുടരാൻ അനുവദിക്കുമ്പോൾ അതിനായി ഒരഞ്ചുമിനിറ്റ് യോഗമെങ്കിലും സെലക്ടർമാർ സംഘടിപ്പിക്കേണ്ടതല്ല?''- ഗവാസ്ക്കർ ചോദിക്കുന്നു. 

തോൽവിക്ക് പിന്നാലെ നിശ്ചിത ഓവർ ക്രിക്കറ്റിൽ‌ കോലിക്ക് പകരം രോഹിത് ശര്‍മ്മ ക്യാപ്റ്റൻ ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോലി ടെസ്റ്റിൽ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...