ദേശീയ പരാലിംപിക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന ചാമ്പ്യന്‍മാര്‍

volleyball-championship
SHARE

ദേശീയ പരാലിംപിക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍  ഹരിയാന ചാമ്പ്യന്‍മാര്‍. കഴിഞ്ഞ രണ്ടുദിവസമായി ചെന്നൈയില്‍ നടന്ന മല്‍സരം പാരാലംപിക് ഓളിംപിക്സിനുള്ള  ഇന്ത്യന്‌‍ ടീമിന്റെ ട്രയല്‍സ് കൂടിയാണ്.

ശാരീരിക വൈകല്യങ്ങള്‍ക്കു മുന്നില്‍ തോല്‍ക്കാന്‍ മനസില്ലാത്ത  പതിനാറു ടീമുകള്‍. ഓടിചാടികളിക്കേണ്ട  വോളിബോള്‍  പരിമിതിക്കുള്ളില്‍ നിന്നും മനോഹരമാക്കുകയാണ് ഓരോരുത്തരും.  പുരുഷ വിഭാഗത്തില്‍  തമിഴ്നാടിനെ തോല്‍പിച്ച് ഹരിയാനയും  വനിതാ വിഭാഗത്തില്‍ രാജസ്ഥാനും ജോതാക്കളായി. ഹരിയാനയാണ് വനിതാ വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാര്‍ . ടോകിയോ ഒളിംപിക്സിനു ശേഷം നടക്കുന്ന പാരംലിപിക്സിനുള്ള ഇന്ത്യന്‍ വോളി ടീമിന്റെ സെലക്ഷന്‍ വേദി കൂടിയായിരുന്നു ചാമ്പ്യന്‍ഷിപ്പ്. സെലക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ആദ്യാവസാനം ചാമ്പ്യന്‍ഷിപ്പ്.

ഏറെ പ്രതീക്ഷകളുമായി എത്തിയ കേരള ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മൂന്നുമല്‍സരങ്ങളില്‍ അസമിനെതിരെ മാത്രമേ ജയിക്കാനായൊള്ളൂ

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...