ദേശീയ കയാങ്കിങ് ചാംപ്യൻഷിപ്പ്; ഉത്തരാഖണ്ഡിന് ആധിപത്യം

kayaking-calicut
SHARE

കോഴിക്കോട് കോടഞ്ചേരിയില്‍ നടക്കുന്ന ദേശീയ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ ഉത്തരാഖണ്ഡിന്‍റെ ആധിപത്യം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനവും ഉത്തരാഖണ്ഡ് നേടി.  മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന കേരളത്തിലെ താരങ്ങള്‍ ഏറെ പിന്നിലായി. നാളെയാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള രാജ്യാന്തര ചാംപ്യന്‍ഷിപ്പ്. 

ഉയരത്തില്‍ നിന്ന് ചാടി ഓരോ ഗേറ്റിലും തൊട്ട് ലക്ഷ്യത്തിലെത്തണം. ഇതാണ് എക്സ്ട്രീം സലാലം എന്ന മല്‍സര വിഭാഗം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉത്തരാഖണ്ഡിന്‍റെ മേധാവിത്വമാണ് കണ്ടത്. ഉത്തരാഖണ്ഡിന്‍റെ ആശിഷ് റാവത്ത്, അമിത് താപ്പ, രമണ്‍സിങ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍.  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മധ്യപ്രദേശിന്‍റെ ആരതി പാണ്ഡെ ഒന്നാമതും ഉത്തരാഖണ്ഡിന്‍റെ നൈന അഥികാരി രണ്ടാം സ്ഥാനവും നേടി. ഈ രണ്ടു പേര്‍ക്കും മാത്രമേ മല്‍സരം പൂര്‍ത്തിയാക്കാന്‍ ആയുള്ളൂ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കേരളത്തിലെ ആര്‍ക്കുമായില്ല. നാളെയാണ് മലബാര്‍ റിവര്‍ ഫെസ്റ്റിന്‍റെ ഭാഗമായുള്ള രാജ്യാന്തര ചാംപ്യന്‍ഷിപ്പ്. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങളാണ് മല്‍സരത്തില്‍ മാറ്റുരക്കുക. 

MORE IN SPORTS
SHOW MORE
Loading...
Loading...