നിങ്ങളാണ് അംപയെറെങ്കിൽ, ഇത് ഔട്ടാണോ? സച്ചിന്റെ ചോദ്യം; ധർമസേനയ്ക്ക് ട്രോൾ

sachin-24
SHARE

ക്രിക്കറ്റ് പ്രേമികൾക്കായി ലിറ്റിൽ മാസ്റ്റർ ഒരു വിഡിയോ പങ്കുവച്ചു. വെറും വിഡിയോ മാത്രമായിരുന്നില്ല, അതിനൊപ്പം ഒരു ചോദ്യവും ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് നൽകിയ വിഡിയോയാണ്. ഞാൻ കണ്ടിട്ട് വളരെ അസാധാരണമായി തോന്നി. നിങ്ങളാണ് അംപയറെങ്കിൽ എന്താണ് ചെയ്യുക? എന്നായിരുന്നു സച്ചിൻ ആരാധകരോടായി ചോദിച്ചത്. ബാറ്റ്സ്മാൻ അടിച്ച പന്ത് സ്റ്റംപിൽ തട്ടുകയും ബെയിൽ മുകളിലേക്ക് തെറിച്ച് വീണ്ടും പൂർവസ്ഥിതിയിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 

സച്ചിന്റെ ചോദ്യത്തിന് രസകരമായ മറുപടികൾ ആരാധകർ നൽകി. മറുപടികളിൽ ഏറെയും ലോകകപ്പിലെ വിവാദമായ ആ ഒരു റൺദാനത്തെ കുറിച്ചായിരുന്നുവെന്ന് മാത്രം. ശ്രീലങ്കക്കാരനായ കുമാർ ധർമസേനയുടെ ചിത്രം സഹിതമാണ് പലരും ട്വീറ്റ് ചെയ്തത്. ധർമസേനയായിരുന്നെങ്കിൽ ബാറ്റ്സ്മാന് സിക്സർ അനുവദിച്ചേനെ എന്നും ധർമസേനയായിരുന്നെങ്കിൽ ഔട്ടും സൈമൺ ടോഫലായിരുന്നുവെങ്കിൽ നോട്ട് ഔട്ടും വിധിച്ചേനെയെന്നും ചിലർ ട്വീറ്റ് ചെയ്തു. ബാറ്റ്സ്മാനെ അറസ്റ്റ് ചെയ്തു, പക്ഷേ ജാമ്യത്തിൽ വിട്ടുവെന്നായിരുന്നു സച്ചിന്റെ വിഡിയോയ്ക്ക് വന്ന രസകരമായ കമന്റ്.

ലോകകപ്പ് ഫൈനലിലെ വിവാദമായ ഒരു റൺസ് ഇംഗ്ലണ്ടിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ മത്സരഫലം തന്നെ മാറിയേനെ. എക്സ്ട്രാ റൺ അനുവദിച്ച തീരുമാനം തെറ്റായിരുന്നുവെന്നും എന്നാൽ തനിക്ക് അതിൽ കുറ്റബോധമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ധർമസേന വെളിപ്പെടുത്തിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...