പോസ്റ്റൊന്നിന് ഒരുകോടിയിലേറെ രൂപ; ഇൻസ്റ്റയിലും സമ്പന്നൻ കോലി

kohli
SHARE

ഇൻസ്റ്റഗ്രാമിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന കായികതാരങ്ങളുടെ പട്ടികയിൽ ക്രിക്കറ്റ് താരം വിരാട് കോലിയും. പട്ടികയിലെ ഏക ഇന്ത്യക്കാരനും ക്രിക്കറ്റ് താരവും കോലിയാണ്. ഒരു പോസ്റ്റിന് ഒരു കോടി 36 ലക്ഷം രൂപയെന്ന കണക്കിലാണ് താരത്തിന് ലഭിക്കുന്നത്. 

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. നെയ്മർ രണ്ടാമതും മെസി മൂന്നാമതുമാണ്. ആദ്യപത്തിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ. ബെക്കാം, റൊണാൾഡീഞ്ഞോ, ബെയ്ൽ, ഇബ്രാഹിമോവിച്ച് , ലൂയീ സുവാരസ്തുടങ്ങിയവരും ഇൻസ്റ്റ സമ്പന്നരാണ്.

ഐസിസി ടെസ്റ്റ് റാങ്കിങിൽ കോലി ഒന്നാമതാണെന്നുള്ള വാർത്ത വന്നതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ വരുമാനം നേടുന്ന കായികതാരങ്ങളുടെ ലിസ്റ്റിലും ഇടം പിടിച്ചത്. ഏകദിന റാങ്കിങിലും കോലി മുന്നിലാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...