പിറന്നാളിനും ചഹലിനെ ട്രോളി സെവാഗ്; ആശംസകളുമായി ക്രിക്കറ്റ് ലോകം

chala-bday23
SHARE

ടീം ഇന്ത്യയിലെ രസികനാണ് യുസ്​വേന്ദ്ര ചഹലെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ക്യാപ്റ്റൻ കോലിയെ മുതൽ ആരെയും ട്രോളും ചഹൽ. അതിന്റെയെല്ലാം പണി ചഹലിന് ദേ പിറന്നാൾ ദിവസം കിട്ടിയിരിക്കുകയാണ്. 29-ാം പിറന്നാൾ ആഘോഷിക്കുന്ന ചഹലിന് വീരേന്ദർ സെവാഗാണ് ട്രോളിൽ പൊതിഞ്ഞ ആശംസ അറിയിച്ചത്. ലണ്ടൻ ലോകകപ്പിൽ നിന്നുള്ള ചിത്രമാണ് വീരു തെരഞ്ഞെടുത്തത്. 'ഇത് തന്റേടം, ഇതിന് ആളുകൾ പൈസ തരും' എന്നായിരുന്നു ആശംസയ്ക്കൊപ്പം സെവാഗ് കുറിച്ചത്.
വെള്ളക്കുപ്പികൾക്കരികെ വിശ്രമിക്കുന്ന ചഹൽ അന്നും ട്രോളിനിരയായിരുന്നു.

സുരേഷ് റെയ്ന, രോഹിത് ശർമ്മ, ചേതേശ്വർ പൂജാര എന്നിവരും പിറന്നാൾ ആശംസകൾ നേർന്നു. തൊട്ടുപിന്നാലെ കുഞ്ഞനിയന് ആശംസയെന്ന് ശിഖർ ധവാനും കുറിച്ചു. 

ചഹൽ ടിവിയിലെ രസകരമായ നിമിഷങ്ങൾ ചേർത്ത് വച്ചാണ് ബിസിസിഐ ചഹലിന് ഹാപ്പി ബർത്ത്ഡേ അറിയിച്ചത്. ചഹൽ നല്ലൊരു ചെസ് കളിക്കാരനായിരുന്നുവെന്ന രഹസ്യമാണ് ഐസിസി ചഹൽ ആരാധകർക്ക് സർപ്രൈസ് ആയി നൽകിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...