ഫൈനലിൽ പിഴവ് പറ്റി; ഒടുവിൽ തുറന്ന് പറഞ്ഞ് അംപയർ; മനസ്താപമില്ല

cricket2
SHARE

വിവാദങ്ങൾക്ക് വഴിവച്ച ലോകകപ്പ് ഫൈനലായിരുന്നു ഇത്തവണത്തേത്. ഫൈനലിൽ ന്യൂസിലന്റും ജംഗ്ലണ്ടും ഏറ്റുമുട്ടി സമനിലയിൽ എത്തിയപ്പോൾ സൂപ്പർ ഒാവറിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഇരുടീമും ഒരേപോലെ റൺസ് നേടി. അവസാനം ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യപിച്ചു. ഇതോടെ വിവാദങ്ങളും തലപൊക്കി. ഇത്തരമൊരു നിയമം ക്രിക്കറ്റിൽ ഇല്ലെന്നും ഇല്ലാത്ത ബൗണ്ടറികൾ ഇംഗ്ലണ്ടിനും നൽതകിയെന്നുമെല്ലാം സീനിയർ താരങ്ങൾ പ്രതികരിച്ചു. അംപയർമാരുടെ തെറ്റായ തീരുമാനത്തേയും എല്ലാവരും വിമർശിച്ചു. 

എന്നാൽ, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓവർത്രോയ്ക്ക് 6 റൺസ് നൽകിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അംപയർ കുമാർ ധർമസേന.

തനിക്കതിൽ മനസ്താപമില്ലെന്നും ധർമസേന വ്യക്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന 3 പന്തിൽ 9 റൺസാണ് വേണ്ടിയിരുന്നത്. ആ സമയത്ത് ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ഓടുമ്പോൾ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ആയിരുന്നു.

ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നിട്ടും ഓവർ ത്രോ ഫോർ ഉൾപ്പെടെ ധർമസേന 6 റൺസ് അനുവദിച്ചത് മത്സര ഫലത്തിൽ നിർണായകമായി. ശരിക്കും അഞ്ചു റൺസ് മാത്രമേ അനുവദിക്കേണ്ടിയിരുന്നുള്ളുവെന്ന് സൈമൺ ടോഫൽ ഉൾപ്പെടെയുള്ള അംപയർമാർ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ‘ടിവി റീപ്ലേ കണ്ട് വിമർശിക്കാൻ എളുപ്പമാണ്.

റീപ്ലേ കണ്ടപ്പോൾ പിഴവു പറ്റിയെന്ന് എനിക്കും മനസ്സിലായി. ലെഗ് അംപയറുടെ അഭിപ്രായം തേടിയ ശേഷമാണ് 6 റൺസ് അനുവദിച്ചത്. ആ തീരുമാനത്തെ ഐസിസി അഭിനന്ദിച്ചതുമാണ്’– ശ്രീലങ്കയുടെ മുൻ ഓഫ് സ്പിന്നർ കൂടിയായ ധർമസേന പറഞ്ഞു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...